സമഗ്ര നഗരനയത്തിനുള്ള പദ്ധതികൾക്ക് രൂപമേകി കേരള അർബൻ കോൺക്ലേവിന് സമാപനം

Wait 5 sec.

സമഗ്ര നഗരനയത്തിനുള്ള പദ്ധതികൾക്കും ആശയങ്ങൾക്കും രൂപമേകി കൊച്ചിയിൽ നടന്ന കേരള അർബൻ കോൺക്ലേവിന് സമാപനം. കേരളത്തിന്റെ ആദ്യ സമഗ്ര നഗരനയം രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ രണ്ട് ദിവസങ്ങളിലായി നടന്ന കോൺക്ലേവിൽ 34 സെഷനുകളിലായി 275 പ്രഭാഷകർ പങ്കെടുത്തു.സമഗ്ര നഗരനയം രൂപപ്പെടുത്തുന്നതിനുള്ള ആശയ കൈമാറ്റങ്ങളുടെയും സംവാദങ്ങളുടേയും വേദിയായിരുന്നു കേരള അർബൻ കോൺക്ലേവ് . 34 സെഷനുകളിലായി 275 അക്കാദമിക് വിദഗ്ധരാണ് കോൺകേപ വിൽ പങ്കെടുത്തത്. 3115 പ്രതിനിധികളും പങ്കെടുത്തു. കോൺക്ലേവിൽ ഉയർന്നുവന്ന നിർദ്ദേശങ്ങളും ആശയങ്ങളും ഉൾചേർത്ത് സംസ്ഥാന സർക്കാർ കരട് നയം തയ്യാറാക്കുമെന്ന് സമാപന സമ്മേളനത്തിൽ മന്ത്രി എം പി രാജേഷ് പറഞ്ഞു.Also read: പതിനഞ്ചാം കേരള നിയമസഭയുടെ പതിനാലാം സമ്മേളനത്തിന് നാളെ തുടക്കംകൊച്ചി ഗ്രാന്‍ഡ് ഹയാത്ത് കണ്‍വെന്‍ഷന്‍ സെന്ററില്‍ രണ്ട് ദിവസങ്ങളിലായാണ് അർബൻ കോൺക്ലേവ് നടന്നത്. ആദ്യ ദിനം ഇരുപതോളം സെഷനുകളാണ് നടന്നത്. കാലാവസ്ഥാ മാറ്റങ്ങളെ ഉൾക്കൊള്ളുന്ന നഗരവൽക്കരണം,സാമ്പത്തിക വളർച്ച ഹബ്ബുകൾ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന നഗരനയം, എന്നിവ ചർച്ചയായി ‘ അവസാന ദിനത്തിൽ നഗര കേരളത്തിൻ്റെ വളർച്ചാ സാധ്യതകൾ, സാമ്പത്തിക വികസന രൂപരേഖ, നൂതനവും സുസ്ഥിരവുമായ നഗര ധനസഹായം എന്നീ വിഷയങ്ങളിലാണ് വിശദമായ ചർച്ചകൾ നടന്നത്. നഗര നയം ആവിഷ്കരിക്കാനുള്ള വലിയ പ്രക്രിയയ്ക്ക് തുടക്കമിട്ടു കേരളം രാജ്യത്തിന് തന്നെ മാതൃകയാകുകയാണ്.The post സമഗ്ര നഗരനയത്തിനുള്ള പദ്ധതികൾക്ക് രൂപമേകി കേരള അർബൻ കോൺക്ലേവിന് സമാപനം appeared first on Kairali News | Kairali News Live.