മഹാരാഷ്ട്രയിൽ മറാഠ സംവരണം; ഭീഷണിയാകുമെന്ന് ഭയന്ന് ഒബിസി പ്രവർത്തകൻ ജീവനൊടുക്കി

Wait 5 sec.

മഹാരാഷ്ട്രയിലെ മറാത്ത്‌വാഡ മേഖലയിലെ ലാത്തൂർ ജില്ലയിൽ നിന്നുള്ള 35 കാരൻ മഞ്ചാര നദിയിൽ ചാടി ആത്മഹത്യ ചെയ്തു. മറാഠാവിഭാഗത്തെ കുൻബി സമുദായത്തിൽ ഉൾപ്പെടുത്തി സംവരണത്തിന് അർഹരാക്കാനുള്ള മഹാരാഷ്ട്ര സർക്കാർ പ്രമേയം മറ്റ് പിന്നോക്ക വിഭാഗങ്ങൾക്കുള്ള (ഒബിസി) സംവരണത്തെ ബാധിക്കുമെന്ന് ഭയന്നായിരുന്നു കടുംകൈ ചെയ്തത്. തുടർന്ന് സംസ്ഥാനത്തെ പ്രമുഖ ഒബിസി നേതാക്കൾ സർക്കാരിനെതിരേ രംഗത്തുവന്നു. പ്രതിഷേധം ശക്തിപ്പെടുത്തുമെന്നും വ്യക്തമാക്കി.രത് കരാഡിന്റെ ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് കണ്ടെടുത്ത കുറിപ്പിൽ മറാഠകൾക്ക് ഒബിസി സംവരണം അനുവദിക്കാനുള്ള സർക്കാരിന്റെ തീരുമാനത്തിൻ മനംനൊന്താണ് താൻ ജീവൻ അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്ന് പരാമർശിച്ചിട്ടുണ്ട്. മന്ത്രിയും പ്രമുഖ ഒബിസി നേതാവുമായ ഛഗൻ ഭുജ്ബൽ മുൻ മന്ത്രി ധനഞ്ജയ് മുണ്ടെയോടൊപ്പം ഭരത്കരാഡിന്റെ വീട് സന്ദർശിച്ചു.Also read: നാസിക്കിൽ ശിവസേന എംഎൻഎസ് സംയുക്ത റാലി; മഹാരാഷ്ട്ര ഇനി താക്കറെകൾക്കൊപ്പമെന്ന് നേതാക്കൾ “ഒബിസി സംവരണവുമായി ബന്ധപ്പെട്ട നിലവിലെ സംഭവവികാസങ്ങൾ സാധാരണ ഒബിസി വ്യക്തികളെ അസ്വസ്ഥരാക്കുന്നു, ഇതാണ് യാഥാർത്ഥ്യം. പക്ഷേ ഭരണഘടനയിലൂടെയും നിയമത്തിലൂടെയും നീതി തീർച്ചയായും ലഭിക്കും. അതിനായി നമ്മൾ പോരാടേണ്ടിവരും. ആ ദൃഢനിശ്ചയത്തിൽ നമ്മൾ ഉറച്ചുനിൽക്കുന്നു. അതിനാൽ, മഹാരാഷ്ട്രയിലെ എല്ലാ ഒബിസി സഹോദരന്മാരോടും അത്തരം തീവ്രമായ നടപടികൾ സ്വീകരിക്കരുതെന്ന് ആത്മാർത്ഥമായി അഭ്യർത്ഥിക്കുന്നു,” ഭക്ഷ്യ, സിവിൽ സപ്ലൈസ്, ഉപഭോക്തൃ സംരക്ഷണ മന്ത്രിയും പ്രമുഖ ഒബിസി നേതാവുമായ ഛഗൻ ഭുജ്ബൽ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ പ്രതികരിച്ചു.ഒബിസി സംവരണം സംരക്ഷിക്കുന്നതിനായി കോടതിയിലും തെരുവുകളിലും പോരാട്ടം ശക്തമാക്കുമെന്ന് ഭുജ്ബൽ പ്രഖ്യാപിച്ചു. കരാഡിന്റെ കുട്ടികളുടെ വിദ്യാഭ്യാസം താൻ ഏറ്റെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. മറാഠാസമൂഹത്തിന് ഒബിസി പദവി ലഭിക്കുന്നതിന് വഴിയൊരുക്കി ഹൈദരാബാദ് ഗസറ്റ് നടപ്പാക്കാനുള്ള സർക്കാർ ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്ന് ഭുജ്ബൽ ആവശ്യപ്പെട്ടു. ഒബിസി സംവരണം സംരക്ഷിക്കുന്നതിനുള്ള പ്രസ്ഥാനത്തിലെ സജീവ അംഗമായിരുന്നു ഭരത്കരാഡ്. ഒബിസി വിഭാഗങ്ങൾക്കുള്ള സംവരണത്തിൽ മാറ്റം വരുത്തുന്നതിൽ ഭരത് ആശങ്കാകുലനായിരുന്നു.കുറച്ച് ദിവസങ്ങളായി ഇക്കാര്യം നിരന്തരം പറഞ്ഞുകൊണ്ടിരുന്നുവെന്നും മഞ്ച്ര നദിയുടെ പാലത്തിൽ നിന്ന് എടുത്തുചാടുകയായിരുന്നുവെന്നും സഹോദരൻ രാംകരാഡ് പറഞ്ഞു. ഒബിസി വിഭാഗങ്ങളെ വഞ്ചിച്ചതിന് സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തുന്ന ഒരു കുറിപ്പ് എഴുതിവച്ചാണ് ഭരത്കരാഡ് ജീവനൊടുക്കിയത്. സംഭവം വേദനാജനകമാനിന്നും മഹായുതി സർക്കാരാണ് ഇതിന് ഉത്തരവാദിയെന്നും കോൺഗ്രസ് നിയമസഭാ കക്ഷിനേതാവ് വിജയ് വട്ടേറ്റിവർ കുറ്റപ്പെടുത്തി. ഭരത് കരാഡിന്റെ ജീവത്യാഗം വെറുതെയാകില്ലെന്നും ലക്ഷ്യം കൈവരിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും വട്ടേറ്റിവർ പറഞ്ഞു.The post മഹാരാഷ്ട്രയിൽ മറാഠ സംവരണം; ഭീഷണിയാകുമെന്ന് ഭയന്ന് ഒബിസി പ്രവർത്തകൻ ജീവനൊടുക്കി appeared first on Kairali News | Kairali News Live.