ഗുരുതരമായ ലൈംഗികാരോപണ കേസില്‍ അന്വേഷണം തുടരുമ്പോഴും മാധ്യമങ്ങളെ പഴിച്ച് യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. മാധ്യമങ്ങളുടെ ലക്ഷ്യം താന്‍ മാത്രമല്ലെന്നും കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തലാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. താന്‍ ഒരു കണ്ണി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ കമൻ്റ്സ് വാട്സ്ആപ്പ് ഗ്രൂപ്പിലായിരുന്നു രാഹുലിൻ്റെ പ്രതികരണം. ‘ഈ മാധ്യമങ്ങളുടെ ലക്ഷ്യം ഞാന്‍ അല്ല. ഞാന്‍ ഒരു കണ്ണി മാത്രം. ഈ ദിവസങ്ങളില്‍ തന്നെ യാതൊരു അടിസ്ഥാനം ഇല്ലാതെ അവര്‍ ഷാഫി പറമ്പില്‍, വി ടി ബല്‍റാം, പി കെ ഫിറോസ്, ടി സിദ്ദിഖ്, ജെബി മേത്തര്‍ എന്നിവരെ പല കാരണം പറഞ്ഞ് ആക്രമിക്കുന്നത് നിങ്ങള്‍ കാണുന്നില്ലേ? അവര്‍ക്ക് വലിയ ലക്ഷ്യം ഉണ്ട്. ആ അജണ്ടയില്‍ പോയി വീഴരുത്’. എന്നാണ് രാഹുല്‍ ഡിജിറ്റല്‍ മീഡിയ കമൻ്റ്സ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ പങ്കുവച്ച സന്ദേശം.ALSO READ: അവസാന നിമിഷം എയർ ഇന്ത്യ മസ്കറ്റ് വിമാനം റദ്ദാക്കി; തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധംപാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തുവെന്ന് നേതാക്കള്‍ പറയുമ്പോഴും ഡിജിറ്റല്‍ മീഡിയ ഗ്രൂപ്പുകളില്‍ രാഹുല്‍ ഇപ്പോഴും സജീവമാണ്.The post ‘ലക്ഷ്യം ഞാൻ അല്ല, ഞാൻ ഒരു കണ്ണി മാത്രം’: ലൈംഗികാരോപണം നേരിടുമ്പോഴും മാധ്യമങ്ങളെ പഴിച്ച് രാഹുല് മാങ്കൂട്ടത്തില് appeared first on Kairali News | Kairali News Live.