മഹാരാഷ്ട്രയിൽ വ്യാപകമായ അഴിമതി, മയക്കുമരുന്ന് കടത്ത്, നിയമരാഹിത്യം എന്നിവയിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ശിവസേന (യുബിടി) എംപി സഞ്ജയ് റാവത്ത്. നാസിക് ജില്ലയിൽ ശിവസേന താക്കറെ വിഭാഗവും മഹാരാഷ്ട്ര നവനിർമാൺ സേനയും സംയുക്തമായി സംഘടിപ്പിച്ച പൊതു റാലിയിലാണ് മഹാരാഷ്ട്ര താക്കറെകൾക്കൊപ്പം നിൽക്കുമെന്ന് പ്രഖ്യാപിച്ചത്.മഹാരാഷ്ട്രയിലെ പ്രമുഖ കുടുംബത്തിലെ കസിൻസാണ് വീണ്ടും ഒന്നിക്കുവാൻ തീരുമാനിക്കുന്നത്. മഹാരാഷ്ട്ര ഇവരെ പിന്തുണക്കുമെന്നാണ് റാവത്ത് പ്രത്യാശ പ്രകടിപ്പിച്ചത്. മഹാരാഷ്ട്രയുടെ നിലവിലെ അവസ്ഥ മാറ്റണമെങ്കിൽ മുനിസിപ്പൽ കോർപ്പറേഷനിൽ നിന്ന് ആരംഭിക്കണം,” നാസിക്കിൽ പൊതു ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു എംപി സഞ്ജയ് റാവത്ത്.Also read: മണിപ്പൂരില്‍ എത്തിയിട്ടും സമാധാന ചര്‍ച്ചകള്‍ നടത്താതെ പ്രധാനമന്ത്രി; സന്ദര്‍ശനം കേവലം പദ്ധതി ഉദ്ഘാടനത്തില്‍ ഒതുക്കി: വ്യാപക പ്രതിഷേധംഇത് രണ്ടാം തവണയാണ് ശിവസേനയും എംഎൻഎസ് ഭാരവാഹികളും രാഷ്ട്രീയ ലക്ഷ്യത്തിനായി ഒത്തുചേരുന്നത്. നേരത്തെ, ശിവസേന (യുബിടി) മേധാവി ഉദ്ധവ് താക്കറെയും എംഎൻഎസ് മേധാവി രാജ് താക്കറെയും അവരുടെ പാർട്ടി പ്രവർത്തകരും മറാത്തി ഭാഷ വിഷയത്തിൽ ഒഒരുമിച്ചൊരു വേദി പങ്കിട്ടിരുന്നു. എംഎൻഎസ് നേതാവ് ബാല നന്ദഗോങ്കറും റാലിയിൽ പങ്കെടുക്കുകയും ഭരണകക്ഷിയായ മഹായുതിയെ വിമർശിക്കുകയും ചെയ്തു.നാസിക്കിൽ വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ ഉയർത്തിക്കാട്ടിയാണ് റാവത്ത് സംസാരിച്ചത്, “ഈ നഗരത്തിൽ 40 കൊലപാതകങ്ങൾ നടന്നിട്ടുണ്ട്. ഒരു കോർപ്പറേറ്റർ ഒളിവിലാണെങ്കിലും രഹസ്യമായി ഗിരീഷ് മഹാജനെ കാണാൻ പോകുന്നു, സംസ്ഥാന ആഭ്യന്തരമന്ത്രിക്ക് ഇതിനെക്കുറിച്ച് അറിയില്ലെങ്കിൽ, സംസ്ഥാനം ഭരിക്കാൻ യോഗ്യരല്ലെന്നും റാവത് തുറന്നടിച്ചു. ഈ റാലി ആ മാറ്റത്തിന്റെ കാഹളം മുഴക്കുകയാണെന്നും റാവത് കൂട്ടിച്ചേർത്തു.The post നാസിക്കിൽ ശിവസേന എംഎൻഎസ് സംയുക്ത റാലി; മഹാരാഷ്ട്ര ഇനി താക്കറെകൾക്കൊപ്പമെന്ന് നേതാക്കൾ appeared first on Kairali News | Kairali News Live.