ബലാത്സംഗക്കേസിൽ റാപ്പർ വേടനെ ജാമ്യത്തിൽ വിട്ടയച്ചു. കേസിനെ കുറിച്ച് സംസാരിക്കരുതെന്നാണ് നിർദേശമെന്നും തനിക്ക് നല്ല വിശ്വാസമുണ്ടെന്നും വേടൻ പുറത്തിറങ്ങിയതിന് ശേഷം പ്രതികരിച്ചു. രണ്ടാമത്തെ കേസിൽ അന്വേഷണവുമായി സഹകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഗൂഡാലോചന ഉണ്ടോ എന്ന ചോദ്യത്തിന് പിന്നീട് എല്ലാം പറയാം എന്നായിരുന്നു മറുപടി. പരിപാടികളിൽ സജീവമാകും വേടൻ പ്രതികരിച്ചു. മുന്‍കൂര്‍ ജാമ്യം ലഭിച്ചിട്ടുള്ളതിനാൽ ചോദ്യം ചെയ്യൽ പൂര്‍ത്തിയായതിന് ശേഷം വേടനെന്ന ഹിരൺദാസ് മുരളിയെ വിട്ടയക്കുകയായിരുന്നു.ALSO READ; ‘മാങ്കൂട്ടത്തിലിനെതിരായ ഗൂഢാലോചനയിൽ വി ഡി സതീശനും ചെന്നിത്തലക്കും പങ്ക്’; മൊ‍ഴി നൽകി വനിതാ നേതാവ്തൃക്കാക്കര പോലീസാണ് ഇന്ന് ഉച്ചയോടെ വേടനെ അറസ്റ്റ് ചെയ്തത്. എറണാകുളം സെന്‍ട്രല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത ബലാത്സംഗക്കേസില്‍ കഴിഞ്ഞ ദിവസം വേടന് മുൻകൂർ ജാമ്യം കിട്ടിയിരുന്നു. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. വിവാഹ വാഗ്ദാനം നല്‍കി അഞ്ചുതവണ പീഡിപ്പിച്ചുവെന്നായിരുന്നു വേടനെതിരായ യുവ ഡോക്ടറുടെ പരാതി.അതേ സമയം, റാപ്പർ വേടനെ പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ട് തൃക്കാക്കര പൊലീസ് സ്റ്റേഷന്‍റെ മുമ്പിൽ ബഹളം വെച്ച് യുവാക്കൾ. മദ്യപിച്ച് ബഹളം വെച്ച രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. The post ‘എല്ലാം പിന്നീട് പറയാം, അന്വേഷണവുമായി സഹകരിക്കും’; റാപ്പർ വേടനെ ജാമ്യത്തിൽ വിട്ടയച്ചു appeared first on Kairali News | Kairali News Live.