‘സംസ്ഥാനത്ത് ഒരു പരാതിയുമില്ലാതെ ഓണാഘോഷം നടത്തി; പ്രതിപക്ഷം ചെറിയ സംഭവങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ശ്രദ്ധ തിരിച്ചു വിടുകയാണ്’: മന്ത്രി വി ശിവന്‍കുട്ടി

Wait 5 sec.

സംസ്ഥാനത്ത് ഓണാഘോഷം ഒരു പരാതിയുമില്ലാതെയാണ് നടത്തിയതെന്നും ഇടതുപക്ഷത്തിന് വലിയ ജന പിന്തുണയാണ് ഉള്ളതെന്നും മന്ത്രി വി ശിവന്‍കുട്ടി. നിശാഗന്ധിയില്‍ വിനീത് ശ്രീനിവാസന്റെ സംഗീത പരിപാടിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് ജനങ്ങളെ കാത്തുസൂക്ഷിക്കുകയാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞു. യുഡിഎഫും കോണ്‍ഗ്രസും ചെറിയ ചെറിയ സംഭവങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ശ്രദ്ധ തിരിച്ചു വിടുകയാണ്. പൊലീസ് ജനങ്ങളെ സംഘര്‍ഷത്തില്‍ നിന്നും സംരക്ഷിക്കുകയാണ് ചെയ്തത്. താന്‍ പോലും സ്റ്റേജില്‍ എത്താന്‍ ഒരു മണിക്കൂര്‍ എടുത്തെന്നും മന്ത്രി പറഞ്ഞു.‘പൊലീസിന്റെ മെക്കിട്ട് കേറിയാല്‍ അവര്‍ പ്രതികരിക്കുമല്ലോ. തെറ്റായ രീതിയില്‍ ഇടപെട്ടവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും .പൊലീസ് തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ പൊലീസിനെതിരെയും നടപടി എടുക്കുമെന്നും’ മന്ത്രി പറഞ്ഞു.മുത്തങ്ങ നര നായാട്ട് കേരളം മറന്നിട്ടില്ല. അടിയന്തരാവസ്ഥക്കാലത്ത് നിരവധിയാളുകള്‍ മരിച്ചിട്ടുണ്ട് . പ്രതിപക്ഷ നേതാവും കോണ്‍ഗ്രസും വിരട്ടാന്‍ വരേണ്ടയെന്നും മന്ത്രി പറഞ്ഞു. ഇന്നലെ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വച്ചു നടന്ന പരിപാടിയില്‍ഒരു കൂട്ടം യുവാക്കള്‍ നൃത്തം ചെയ്യുന്നതിനിടെ പെണ്‍കുട്ടികളെ ശല്യം ചെയ്യാന്‍ ശ്രമിച്ചു. ഇത് തടയാന് ശ്രമിച്ച പൊലീസിനെ യുവാക്കള്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു.അതേസമയം അഞ്ചാലുംമൂട് സ്‌കൂളിലെ മര്‍ദ്ദനവുമായി ബന്ധപ്പെട്ട് പ്രാഥമിക റിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ട്. കര്‍ശന നടപടി എടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അധ്യാപകര്‍ക്കും യൂണിഫോം വേണമെന്ന നിര്‍ദേശങ്ങളില്‍ പുതിയ പുതിയ കാര്യങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ് ,ചര്‍ച്ച നടക്കട്ടെയെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.The post ‘സംസ്ഥാനത്ത് ഒരു പരാതിയുമില്ലാതെ ഓണാഘോഷം നടത്തി; പ്രതിപക്ഷം ചെറിയ സംഭവങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ശ്രദ്ധ തിരിച്ചു വിടുകയാണ്’: മന്ത്രി വി ശിവന്‍കുട്ടി appeared first on Kairali News | Kairali News Live.