ഇരുപത് വർഷം തടവും 25 ലക്ഷം രൂപ പിഴയും ശിക്ഷ; വിവാദ നിർബന്ധിത മതപരിവർത്തന വിരുദ്ധ ബിൽ പാസാക്കി രാജസ്ഥാനിലെ ബിജെപി സർക്കാർ

Wait 5 sec.

വാർത്ത ചുരുക്കത്തിൽ രാജസ്ഥാനിലെ ബിജെപി സർക്കാർ നിർബന്ധിത മതപരിവർത്തന വിരുദ്ധ ബിൽ പാസാക്കി. പ്രതിപക്ഷ പ്രതിഷേധം വകവെക്കാതെയാണ് ബിൽ പാസാക്കിയത്. ഇനി മുതൽ വ്യക്തികൾക്ക് സ്വയം മതം മാറണമെങ്കിൽ പോലും ജില്ലാ കളക്ടർക്ക് അപേക്ഷ സമർപ്പിക്കേണ്ടി വരും. കൂട്ടായ മതം മാറ്റത്തിന് 20 വർഷം തടവും 25 ലക്ഷം പിഴയും ലഭിക്കുന്ന തരത്തിലാണ് ബിൽ.നിർബന്ധിത മതപരിവർത്തന വിരുദ്ധ ബിൽ പാസാക്കി രാജസ്ഥാനിലെ ബി ജെ പി സർക്കാർ. കൂട്ടായ മതം മാറ്റത്തിന് 20 വർഷം തടവും 25 ലക്ഷം രൂപ പിഴയും ചുമത്തുന്നതാണ് പുതിയ നിയമ ഭേദഗതി. പ്രതിപക്ഷത്തിന്‍റെ ശക്തമായ പ്രതിഷേധത്തിനിടെയാണ് ബിൽ പാസാക്കിയത്. നിർബന്ധിത മതപരിവർത്തനത്തിന് കടുത്ത ശിക്ഷ നൽകുന്നതാണ് ബിൽ. കൂട്ടായ മതം മാറ്റത്തിന് 20 വർഷം തടവും 25 ലക്ഷം പിഴയും നൽകുന്ന നിയമ ഭേദ​ഗതി ബിൽ രാജസ്ഥാൻ സർക്കാർ പാസാക്കി. ദളിത്, ​ഗോത്ര വിഭാ​ഗങ്ങളിൽപ്പെട്ടവരെ മതം മാറ്റിയാൽ 20 വർഷം വരെ തടവും 10 ലക്ഷം പിഴയും ചുമതും. മതപരിവർത്തനം നടന്നതായി കണ്ടെത്തിയാൽ സ്വത്തുക്കൾ പൊളിച്ചു മാറ്റാനും കണ്ടുകെട്ടാനും നിയമം അനുശാസിക്കുന്നുണ്ട്. നിയമത്തിൽ മറ്റൊരു മതത്തിൽ നിന്നും വിവാഹം കഴിക്കുന്നതിലും വ്യവസ്ഥയുണ്ട്. ALSO READ; മുംബൈയിൽ 65 അനധികൃത കെട്ടിടങ്ങൾ പൊളിക്കാൻ ഉത്തരവിട്ട് കോടതി; ആത്മഹത്യാ ഭീഷണി മുഴക്കി കബളിപ്പിക്കപ്പെട്ട താമസക്കാർവ്യക്തികൾക്ക് സ്വയം മതം മാറണമെങ്കിൽ 90 ദിവസം മുമ്പ് ജില്ലാ കളക്ടർക്ക് അപേക്ഷ സമർപ്പിക്കണം. കളക്ടറെ അറിയിക്കാതെ മതം മാറിയാൽ ഏഴു മുതൽ 10 വർഷം വരെ തടവും മൂന്നുലക്ഷം രൂപ പിഴയും ലഭിക്കും. പ്രതിപക്ഷ പാർട്ടികളുടെ കടുത്ത പ്രതിഷേധത്തിനിടയാണ് ബിജെപി സർക്കാർ ബിൽ പാസാക്കിയത്. ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് പ്രതിപക്ഷത്തിന്‍റെ നീക്കം.The post ഇരുപത് വർഷം തടവും 25 ലക്ഷം രൂപ പിഴയും ശിക്ഷ; വിവാദ നിർബന്ധിത മതപരിവർത്തന വിരുദ്ധ ബിൽ പാസാക്കി രാജസ്ഥാനിലെ ബിജെപി സർക്കാർ appeared first on Kairali News | Kairali News Live.