കർണാടകയിൽ പുലിയെ പിടികൂടാനെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ പുലിക്കെണിയില്‍ അടച്ച് പ്രതിഷേധിച്ച് നാട്ടുകാർ. കർണാടകയിലെ ചാമരാജനഗര്‍ ജില്ലയിലെ ബൊമ്മലാപൂര്‍ ഗ്രാമത്തിലാണ് സംഭവം. ചൊവ്വാഴചയാണ് നാട്ടുകാർ വനം വകുപ്പ് ഉദ്യാഗസ്ഥര്ക്കെതിരെ പ്രതിഷേധിച്ചത്. കഴിഞ്ഞ ഒരു മാസമായി ജനങ്ങളെ ഭീതിയിലാഴ്ത്തിയ കടുവയെ പിടികൂടുന്നതില്‍ വനം വകുപ്പ് പൂര്‍ണ്ണമായും പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് ഗ്രാമവാസികൾ പ്രതിഷേധിച്ചത്.പ്രദേശത്ത് കടുവയുടെ സാന്നിധ്യം ഉദ്യോഗസ്ഥരെ നാട്ടുകാർ അറിയിച്ചത് പിന്നാലെയാണ് വനം വകുപ്പ് കെണി സ്ഥാപിച്ചത്. എന്നാൽ ഒരുമാസം ആയിട്ടും കടുവയെ കണ്ടെത്താനോ പിടികൂടാനോ കഴിയാത്ത സാഹചര്യത്തിലാണ് ഗ്രാമവാസികൾ പ്രതിഷേധം ശക്തമാക്കിയത്. ജനങ്ങളുടെ കണ്ണില്‍ പൊടിയിലാനാണ് അധികൃതര്‍ കൂട് സ്ഥാപിച്ചത് എന്നാണ് നാട്ടുകാരുടെ പറയുന്നത്.Also read: പുതുപുത്തന്‍ ഥാര്‍ നാരങ്ങയുടെ മുകളിലൂടെ കയറ്റാന്‍ ശ്രമിച്ചു; ഷോറൂമിന്റെ ഒന്നാം നിലയില്‍ നിന്ന് താഴേക്ക് പറന്ന് വാഹനം| വീഡിയോകടുവയെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാർ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധിച്ചത്. പ്രദേശത്തേക്ക് എത്തിയ വനം വകുപ്പ് ജീവനക്കാരെ കൂട്ടിലടച്ച് പ്രതിഷേധിക്കുകയും ചെയ്തു.The post പുലിയെ പിടികൂടിയില്ല ; വനംവകുപ്പ് ഉദ്യോഗസ്ഥരെ കൂട്ടിലടച്ചു; സംഭവം കർണാടകയിൽ appeared first on Kairali News | Kairali News Live.