മുംബൈയിൽ 65 അനധികൃത കെട്ടിടങ്ങൾ പൊളിക്കാൻ ഉത്തരവിട്ട് കോടതി; ആത്മഹത്യാ ഭീഷണി മുഴക്കി കബളിപ്പിക്കപ്പെട്ട താമസക്കാർ

Wait 5 sec.

മുംബൈയിൽ 65 അനധികൃത കെട്ടിടങ്ങൾ പൊളിക്കാൻ കോടതി ഉത്തരവ്. നടപടിയിൽ പ്രതിഷേധവുമായി പെട്രോൾ കുപ്പി കയ്യിലേന്തി ആത്മഹത്യ ഭീഷണി മുഴക്കി സ്ത്രീകൾ അടങ്ങുന്ന താമസക്കാർ. 40 ലക്ഷം രൂപ വരെ വിലയുള്ള ഫ്ലാറ്റുകൾ വാങ്ങാൻ ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത ഇടത്തരം കുടുംബങ്ങളാണ് ജീവിതം വഴിമുട്ടിയ അവസ്ഥയിലായിരിക്കുന്നത്. മുംബൈ ഉപനഗരമായ ഡോംബിവ്‌ലിയിലാണ് വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് നിർമ്മിച്ച അറുപത്തി അഞ്ചോളം അനധികൃത കെട്ടിടങ്ങൾ അധികൃതർ കണ്ടെത്തിയിരിക്കുന്നത്.2022-ൽ ആർക്കിടെക്റ്റ് സന്ദീപ് പാട്ടീൽ ബോംബെ ഹൈക്കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ കോടതി ഇടപെട്ടായിരുന്നു അന്വേഷണം നടന്നത്. 2020 മുതൽ, ഡോംബിവ്‌ലി, കല്യാൺ ഗ്രാമപ്രദേശങ്ങളിൽ വ്യാജ രേഖകൾ ഉപയോഗിച്ച് 65 അനധികൃത കെട്ടിടങ്ങൾ നിർമ്മിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പലതും സർക്കാർ ഭൂമിയിലാണ്. ഈ പദ്ധതികളുടെ വിശദാംശങ്ങൾ മഹാറേര പോർട്ടലിൽ പോലും അപ്‌ലോഡ് ചെയ്യുകയും, കെട്ടിടങ്ങൾ നിയമാനുസൃതമാണെന്ന് വാങ്ങുന്നവരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുകയായിരുന്നു.ALSO READ; എന്റെ തല എന്റെ ഫുൾ ഫിഗർ: ഷോറൂമുകളിൽ കാറുകളുടെ വിലയോടൊപ്പം പ്രധാനമന്ത്രിയുടെ ഫോട്ടോയും പ്രദർശിപ്പിക്കാൻ നിർദേശംഹൈക്കോടതി നിർദ്ദേശത്തെത്തുടർന്ന്, ചില ബിൽഡർമാരും വ്യാജ രേഖകൾ തയ്യാറാക്കിയവരും ഉൾപ്പെടെ പതിനഞ്ചോളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തുടർന്നാണ് അനധികൃത കെട്ടിടങ്ങൾ പൊളിക്കാൻ ഉത്തരവായത്. പൊളിക്കൽ നടപടി ആരംഭിക്കാനിരിക്കെയാണ് സ്ത്രീകൾ അടങ്ങിയ താമസക്കാർ പ്രതിരോധം തീർത്തത്. ഡോംബിവ്‌ലിയിലെ സമർത്ത് കോംപ്ലക്‌സിലെ താമസക്കാർ പെട്രോൾ നിറച്ച കുപ്പികളുമായി നാടകീയമായ പ്രതിഷേധം നടത്തിയതോടെ നടപടി താത്ക്കാലികമായി നിർത്തി വയ്ക്കാൻ അധികൃതർ നിർബന്ധിതരായിരിക്കയാണ്. തെരഞ്ഞെടുപ്പിന് മുൻപ് സംസ്ഥാന സർക്കാർ പൊളിക്കൽ നടപടികൾ ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകിയിരുന്നതായി താമസക്കാർ പറയുന്നു. കെട്ടിടങ്ങൾ വാങ്ങിയവരിൽ ഭൂരിഭാഗവും ഇടത്തരം കുടുംബങ്ങളാണ്. 15 ലക്ഷം മുതൽ 40 ലക്ഷം രൂപ വരെ വിലയുള്ള ഫ്ലാറ്റുകൾ വാങ്ങാൻ ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത ഇവരുടെ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്.The post മുംബൈയിൽ 65 അനധികൃത കെട്ടിടങ്ങൾ പൊളിക്കാൻ ഉത്തരവിട്ട് കോടതി; ആത്മഹത്യാ ഭീഷണി മുഴക്കി കബളിപ്പിക്കപ്പെട്ട താമസക്കാർ appeared first on Kairali News | Kairali News Live.