രാജ്യത്ത് യുപിഐ ഇടപാടുകള്‍ക്ക് വമ്പന്‍ മാറ്റങ്ങള്‍. ഗൂഗിള്‍ പേ , പേടിം, ഫോണ്‍പേ തുടങ്ങിയവ വഴി പണമിടപാടു നടത്തുന്നവര്‍ക്ക് യുപിഐ ഇടപാടുകള്‍ കൂടുതല്‍ എളുപ്പമാക്കാന്‍ ലക്ഷ്യമിട്ടാണ് എന്‍പിസിഐയുടെ നടപടി. വിവിധ വിഭാഗങ്ങളിലെ പണമിടപാടിന്റെ പരിധി വന്‍തോതില്‍ ഉയര്‍ത്തി. എന്നാല്‍ വ്യക്തികള്‍ തമ്മിലുള്ള പണമിടപാടിന്റെ പരിധിയായ ഒരു ലക്ഷം മാറ്റമില്ലാതെ തുടരും. വ്യാപാരികള്‍ക്കുള്ള പ്രതിദിന പേയ്മെന്റ് പരിധി 10ലക്ഷം രൂപയായാണ് ഉയര്‍ത്തിയത്. ഇന്‍ഷുറന്‍സ് അടക്കമുള്ള തെരഞ്ഞെടുക്കപ്പെട്ട സെക്ടറുകളിലാണ് മാറ്റങ്ങള്‍ വരുത്തുന്നത്.ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് ഒരു ദിവസത്തെ പരിധി ആറുലക്ഷമാണ്.ഓഹരി ,കടപ്പത്ര നിക്ഷേപങ്ങള്‍ ഇന്‍ഷുറന്‍സ് പേയ്മെന്റ് എന്നിവക്ക് ഒറ്റത്തവണ യുപിഐ വഴി 5ലക്ഷം അയക്കാം. യാത്രാ ബുക്കിങ്ങിനുള്ള പരിധി 5ലക്ഷമാക്കി. ഒരു ദിവസം പരമാവധി 10ലക്ഷം രൂപ അയക്കാം. ക്രെഡിറ്റ് കാര്‍ഡ് ബില്‍ അടക്കാന്‍ ഒറ്റ ഇടപാടില്‍ അഞ്ച് ലക്ഷം രൂപ വരെ അയക്കാം. വായ്പ ഇഎംഐ എന്നിവക്ക് ഒറ്റത്തവണ 5ലക്ഷം രൂപ വരെ അയക്കാം.Also read – ലോകത്തെ ആദ്യത്തെ എഐ മന്ത്രിയായി അധികാരമേറ്റ് ‘അൽബേനിയക്കാരി’ ഡിയേല; ജനകീയ മന്ത്രിയെന്ന് സർക്കാർ, എതിർപ്പുമായി പ്രതിപക്ഷംഅതേസമയം ആഭരണങ്ങള്‍ വാങ്ങാനായി യുപിഐ വഴി ആറ് ലക്ഷം അയക്കാം. ഫോറിന്‍ ഏക്സ്ചേഞ്ച് പേയ്മെന്റുകളുടെ പരിധി അഞ്ചു ലക്ഷം രൂപയാക്കി. ബാങ്കിംഗ് സേവനങ്ങളായ ടേം ഡെപ്പോസിറ്റുകള്‍ ഡിജിറ്റലായി തുറക്കുന്നതിനുള്ള ഇടപാട് അഞ്ചുലക്ഷമാക്കി.കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഒരു ദിവസം അയക്കാവുന്ന തുകയ്ക്ക് പരിധിയില്ല. ഒറ്റ ഇടപാടില്‍ അഞ്ചുലക്ഷം രൂപമാത്രമേ അയക്കാന്‍ സാധിക്കുകയുള്ളു.The post യുപിഐ പേയ്മെന്റുകളില് വമ്പന് മാറ്റങ്ങള്; കൂടുതൽ തുക അയക്കാം appeared first on Kairali News | Kairali News Live.