കൊല്ലം കൊട്ടാരക്കര നീലേശ്വരത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു. പാലക്കാട് വളാഞ്ചേരി സ്വദേശി സഞ്ജയ്, കല്ലുവാതുക്കൽ സ്വദേശി വിജിൽ, വാമനപുരം സ്വദേശി അജിത്ത് എന്നിവരാണ് മരിച്ചത്. കൊട്ടാരക്കര അമ്പലത്തുംകാല റോഡിൽ നീലേശ്വരം ഗുരുമന്ദിരത്തിന് സമീപം ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം.ALSO READ: കൊയിലാണ്ടിയിൽ പുഴയിൽ ചാടി ഒരാൾ മരിച്ചുനീലേശ്വരത്ത് വിവാഹ വീട്ടിലെത്തിയ യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്കുകളിൽ ഒരെണ്ണം എതിരെ വന്ന ബുള്ളറ്റുമായി ഇടുകയായിരുന്നു. അജിത്തായിരുന്നു ബുള്ളറ്റ് ഓടിച്ചിച്ചിരുന്നത്. അപകട സ്ഥലത്ത് തന്നെ മൂന്നുപേരും മരിച്ചു. യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്കിലുണ്ടായിരുന്ന പാലക്കാട് വളാഞ്ചേരി സ്വദേശി അക്ഷയ്ക്ക് പരുക്കേറ്റു. ഇദ്ദേഹത്തെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടകാരണം സംബന്ധിച്ച് പോലീസും മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരും അന്വേഷണം നടത്തും.ENGLISH SUMMARY: A young man who had arrived at a wedding house in Nileshwaram was hit by a bullet that came from the opposite direction and was riding one of the bikes. Ajith was the one driving the bullet.The post കൊട്ടാരക്കരയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; മൂന്നു യുവാക്കൾക്ക് ദാരുണാന്ത്യം appeared first on Kairali News | Kairali News Live.