ഐസിസിയുടെ ഓഗസ്റ്റ് മാസത്തിലെ മികച്ച താരമായി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ പ്രകടനമാണ് സിറജിനെ മികച്ച താരമായി മാറ്റിയത്. ഓവലില്‍ നടന്ന അവസാന ടെസ്റ്റില്‍ ഉജ്വല പ്രകടമാണ് താരം കാഴ്ചവെച്ചത്. ടെസ്റ്റിന്റെ അഞ്ചാം ദിനം സിറാജിന്റെ തകര്‍പ്പന്‍ പ്രകടനത്തോടെയാണ് ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയതും പരമ്പര സമനിലയിലാക്കുകയും ചെയ്തത്. ഒമ്പത് വിക്കറ്റാണ് സിറാജ് വീഴ്ത്തിയത്. പരമ്പരയില്‍ ആകെ 23 വിക്കറ്റുകളാണ് താരത്തിന്റെ പേരില്‍. അഞ്ചു ടെസ്റ്റിലും കളിച്ച ഏക പേസര്‍ കൂടിയാണ് സിറാജ്.Also read – എമ്മിയിൽ ‘ദി സ്റ്റുഡിയോ’യുടെ തേരോട്ടം, മികച്ച സംവിധാനമടക്കം 13 പുരസ്കാരങ്ങൾ; അഞ്ച് അവാർഡുകൾ സ്വന്തമാക്കി ‘അഡോളസെൻസ്’ഐസിസി പ്ലെയര്‍ ഓഫ് ദി മന്ത് ആയതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും പുരസ്കാരം ടീം അംഗങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും സമര്‍പ്പിക്കുന്നുവെന്നും താരും പ്രതികരിച്ചു. അവരുടെ പിന്തുണയാണ് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും സിറാജ് കൂട്ടിച്ചേര്‍ത്തു.ഓഗസ്റ്റ് മാസത്തിലെ മികച്ച വനിതാ താരമായി അയര്‍ലന്‍ഡ് ഓള്‍റൗണ്ടര്‍ ഒര്‍ല പ്രന്‍ഡര്‍ഗാസ്റ്റാണ് തിരഞ്ഞെടുക്കപ്പെട്ടത്.The post ഐസിസിയുടെ ഓഗസ്റ്റിലെ മികച്ച താരമായി സിറാജ്; നേട്ടം മാറ്റ് ഹെന്റിയെയും ജെയ്ഡന് സീല്സിനെയും പിന്തള്ളി appeared first on Kairali News | Kairali News Live.