സംസ്ഥാനത്ത് മിൽമാ പാലിന്റെ വില വർധിപ്പിക്കില്ലെന്ന് മിൽമ ചെയർമാൻ കെ എസ് മണി. മിൽമ ബോർഡ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിഎസ്ടി ഒഴിവാക്കുന്ന സാഹചര്യത്തിൽ വില വർധന വേണ്ട എന്ന് വിദഗ്ദ സമിതി ശുപാർശ ചെയ്തു. ജിഎസ്ടി ഒഴിവാക്കുമ്പോൾ വില വർധിപ്പിക്കുന്നത് ഉപഭോക്താക്കൾക്കിടയിൽ അമർഷം ഉണ്ടാക്കും. വില വർധനവ് അടുത്ത വർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പരിഗണിച്ചാൽ മതി എന്നാണ് വിദഗ്ദ സമിതി ശുപാർശ. ഇതിനോട് ഭൂരിഭാഗം അംഗങ്ങളും യോജിച്ചു. എറണാകുളം മേഖല ഒഴിച്ച് ബാക്കി രണ്ട് മേഖലകളും ഇപ്പൊൾ വില വർധന വേണ്ട എന്ന നിലപാട് എടുത്തു. ഭൂരിപക്ഷ നിലപാടിനോട് യോജിക്കാൻ മാത്രമേ ബോർഡിന് കഴിയൂ.ALSO READ: സർക്കാർ മലയോരജനതയുടെ വികാരം തിരിച്ചറിഞ്ഞു: അഡ്വ.ബിജു ഉമ്മൻപാൽ വില ഒരിക്കലും കൂട്ടണ്ട എന്ന നിലപാട് ഇല്ല. ഉചിതമായ സമയത്ത് അതിൽ തീരുമാനം എടുക്കും. കർഷകരെ സഹയിക്കണ്ട എന്ന നിലപാട് ഇല്ല. വില വർധനവ് ഒഴിവാക്കാൻ സർക്കാർ സമ്മർദ്ദം ഇല്ല. രാഷ്ട്രീയമായി തിരിച്ചടി ഉണ്ടാകുമോ ഇല്ലയോ എന്ന് നോക്കിയല്ല തീരുമാനം. 5 രൂപ വരെ വർധിപ്പിക്കാം എന്ന് സര്ക്കാര് പ്രതിനിധി പറഞ്ഞു. അത് ഒരു നിർദേശം മാത്രമാണ് എന്നും മാധ്യമങ്ങളോട് പറഞ്ഞു.The post ‘ജിഎസ്ടി ഒഴിവാക്കി’; സംസ്ഥാനത്ത് മിൽമ പാലിന് വില കൂട്ടില്ലെന്ന് മിൽമ ചെയർമാൻ appeared first on Kairali News | Kairali News Live.