പത്തനാപുരത്ത് പോക്സോ കേസ് പ്രതി അറസ്റ്റില്‍

Wait 5 sec.

പോക്സോ കേസിലെ പ്രതിയെ പത്തനാപുരം പോലീസ് അറസ്റ്റ് ചെയ്തു. പുത്തന്‍പുര വടക്കേതില്‍ സുലൈമാന്‍ റാവുത്തര്‍ മകന്‍ ഷെരീഫ് (50) ആണ് പിടിയിലായത്. കടയില്‍ വന്ന പെണ്‍കുട്ടിയോട് പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നു.പത്തനാപുരം റെഡ് ചില്ലിസ് എന്ന കടയിലാണ് സംഭവം. സാധനം വാങ്ങാനായി എത്തിയ പെണ്‍കുട്ടിയോടാണ് 50കാരന്‍ അതിക്രമം നടത്തിയത്.Also read – മണ്ണിനടിയില്‍ ഉറുമ്പുകള്‍ പൊതിഞ്ഞ നിലയില്‍ പത്ത് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞ്; ജീവനോടെ പെണ്‍കുട്ടിയെ കണ്ടെത്തിയത് യുപിയില്‍പത്തനാപുരം പോലീസ് ഇന്‍സ്‌പെക്ടര്‍ ബിജു, എ.എസ്.ഐ അക്ഷയ്, സി.പി.ഒ വിഷ്ണു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.അതേസമയം എഴുകോണില്‍ നിരവധി മോഷണകേസുകളിലെ പ്രതിയെ പിടികൂടി. പാരിപ്പള്ളി, സ്വദേശി ഗിരീഷാണ് അറസ്റ്റിലായ്ത്. നെടുമണ്‍കാവ് കല്യാണി ഹോട്ടലില്‍ ജോലിക്കാരനായിരുന്ന പ്രതി ഇവിടെനിന്നും 50000 രൂപയുമായി കടന്നുകളയുകയായിരുന്നു.കൊലപാതക കേസില്‍ ഉള്‍പ്പെടെ പ്രതിയാണ് ഗിരീഷ് എന്ന് മോഷണക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കൊട്ടാരക്കര DySP ബൈജു കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസാണ് പ്രതിയെ പിടികൂടിയത്.The post പത്തനാപുരത്ത് പോക്സോ കേസ് പ്രതി അറസ്റ്റില്‍ appeared first on Kairali News | Kairali News Live.