2025 26 വർഷത്തെ സ്കോളർഷിപ്പ് നൽകുന്നതിനോടൊപ്പം ആയിരം വിദ്യാർത്ഥികൾക്ക് വിദേശ പഠനം സാധ്യമാക്കിയതിന്റെ പ്രഖ്യാപനവും കൂടിയാണ് ഇവിടെ നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉന്നതി ഓവർസീസ് സ്കോളർഷിപ്പ് വിതരണ ച‍ടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1104 വിദ്യാർത്ഥികൾക്ക് ഇവിടെ സ്കോളർഷിപ്പ് ലഭിച്ചു. ഇത് ചരിത്രപരമായ നേട്ടമാണ്.വിദ്യയും വിജ്ഞാനവും നിഷേധിക്കപ്പെട്ട വലിയൊരു വിഭാഗം ജനങ്ങൾ നേരത്തെ നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു. അവരിന്ന് പടിപടിയായി ഉയർന്നു. വിദേശ പഠനം സാധ്യമാകുന്ന നിലയിലേക്ക് നാട് എത്തിച്ചേർന്നു. സാമൂഹ്യ പരിണാമത്തിന്മെൽ പിടിച്ച കണ്ണാടിയാണ് ഈ ചടങ്ങ്. പുരോഗമന സർക്കാരുകളുടെ ഇടപെടലുകളിലൂടെ ഉണ്ടായതാണ് ഈ മാറ്റം. അതിന്റെ തുടർച്ച ഉറപ്പാക്കുന്നതാണ് എൽഡിഎഫ് സർക്കാർ ചെയ്തത്. അതിന്റെ ഫലമായാണ് സ്കോളർഷിപ്പ് ആയിരം കടന്നത്.ALSO READ: കൂടല്‍മാണിക്യം ക്ഷേത്രം: കെ എസ് അനുരാഗ് കഴകം ജോലിയിൽ പ്രവേശിച്ചുബിരുദാനന്തര ബിരുദത്തിന് 25 ലക്ഷം രൂപയുടെ സ്കോളർഷിപ്പ്. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളിലെ 310 വിദ്യാർത്ഥികൾക്കാണ് അവസരം ലഭിക്കുന്നത്. നമ്മുടെ ചെറിയ സംസ്ഥാനത്താണ് ഇത്രയും കുട്ടികൾക്ക് അവസരം. കേന്ദ്രസർക്കാർ 125 പട്ടികവർഗ്ഗ കുട്ടികൾക്ക് മാത്രമാണ് വിദേശ പഠനം സ്കോളർഷിപ്പ് നൽകിയത്. സംസ്ഥാന സർക്കാർ എത്ര കരുതലോടെയാണ് സമീപിക്കുന്നത് എന്നതിന്റെ ഉദാഹരണം ആണിതെന്നും അദ്ദേഹം പറഞ്ഞു.The post ഉന്നതി ഓവർസീസ് സ്കോളർഷിപ്പ്: 1104 വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ലഭിച്ചു, 1000 വിദ്യാർത്ഥികൾക്ക് വിദേശ പഠനം സാധ്യമാക്കി, ഇത് ചരിത്രപരമായ നേട്ടമെന്ന് മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.