കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ചേർത്തല സ്വദേശി അനുരാഗ് കഴകം ജോലിയിൽ പ്രവേശിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ രക്ഷിതാക്കൾക്കൊപ്പം എത്തിയാണ് അനുരാഗ് ദേവസ്വം അഡ്മിനിസ്ട്രേറ്റും രാധേഷിന് മുമ്പാകെ ജോലിയിൽ പ്രവേശിച്ചത്.ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകം ജോലിയില്‍ നിയമിച്ചിരുന്ന തിരുവനന്തപുരം ആര്യനാട് സ്വദേശി ബി.എ. ബാലു രാജിവെച്ചതിനെ തുടര്‍ന്നാണ് പുതിയ നിയമനം. ജാതി വിവേചനത്തെ തുടർന്നാണ് ബി എ ബാലു രാജിവെച്ചത് എന്ന് ആക്ഷേപം ഉയർന്നിരുന്നു.ALSO READ: ‘ജിഎസ്ടി ഒഴിവാക്കി’; സംസ്ഥാനത്ത് മിൽമ പാലിന് വില കൂട്ടില്ലെന്ന് മിൽമ ചെയർമാൻറാങ്ക് പട്ടികയിലെ ഒന്നാം സ്ഥാനക്കാരനും എം.എ. ബിരുദധാരിയുമായ ഈഴവ വിഭാഗത്തില്‍ നിന്നുള്ള ബാലുവിന് പൊതുവിഭാഗത്തിലായിരുന്നു നിയമനം ലഭിച്ചിരുന്നത്. പിന്നോക്ക വിഭാഗ ലിസ്റ്റില്‍ നിന്നുള്ള അനുരാഗ് ഈഴവ സമുദായത്തില്‍ നിന്നുള്ള അംഗം തന്നെയാണ്. ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് നിയമിക്കുന്നയാള്‍ക്ക് ജോലിയില്‍ പൂര്‍ണ്ണ പരിരക്ഷയും പിന്തുണയും നല്‍കുമെന്ന് ദേവസ്വം ചെയര്‍മാന്‍ പറഞ്ഞു.ENGLISH SUMMARY: Cherthala native Anurag has joined the Kazhakam job at Irinjalakuda Koodalamanikyam TempleThe post കൂടല്മാണിക്യം ക്ഷേത്രം: കെ എസ് അനുരാഗ് കഴകം ജോലിയിൽ പ്രവേശിച്ചു appeared first on Kairali News | Kairali News Live.