ഇസ്രയേലി ധനമന്ത്രി ബെസലേൽ സ്മോട്രിച്ചിന് ആതിഥേയത്വം വഹിക്കാനുള്ള തീരുമാനമെടുത്ത കേന്ദ്ര നടപടിയെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തീവ്ര വലതുപക്ഷക്കാരനും ഇസ്രായേലിന്റെ ക്രൂരമായ അധിനിവേശ അജണ്ടയുടെ മുഖ്യ ശിൽപ്പിയുമായ സ്മോട്രിച്ചിനെ സ്വീകരിച്ചത് തെറ്റായ തീരുമാനമാണെന്ന് മുഖ്യമന്ത്രി എക്സിൽ കുറിച്ചു.ഗാസയിൽ ഒരു വംശഹത്യ അരങ്ങേറുന്ന സമയത്ത്, നെതന്യാഹു ഭരണകൂടത്തിന്‍റെ പ്രതിനിധികളുമായി കരാറുകളിൽ ഏർപ്പെടുന്നത് പലസ്തീനുമായുള്ള ഇന്ത്യയുടെ ചരിത്രപരമായ ഐക്യദാർഢ്യത്തെ വഞ്ചിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം എ‍ഴുതി. പലസ്തീനിൽ അധിനിവേശം തുടരുന്ന ഇസ്രയേലുമായി സൈനിക, സുരക്ഷാ, സാമ്പത്തിക ബന്ധങ്ങൾ നിലനിർത്തുന്നത് അപലപനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ALSO READ; ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തറില്‍ ഇസ്രയേല്‍ ആക്രമണം; ദോഹയില്‍ നിരവധി സ്ഫോടനങ്ങള്‍സെപ്റ്റംബർ എട്ടിനാണ് ബെസലേൽ സ്മോട്രിച്ച് ത്രിദിന സന്ദർശനത്തിനായി ഇന്ത്യയിലെത്തിയത്. ഇന്ത്യൻ ധനമന്ത്രി നിർമല സീതാരാമാനുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം മെച്ചപ്പെടുത്തുന്നതിലുള്ള കരാറുകൾ ഒപ്പുവക്കുകയും ചെയ്തു. ഇതിനെതിരെ രാജ്യമൊട്ടാകെ ഇടത് സംഘടനകൾ അടക്കം വൻപ്രതിഷേധമുയർത്തിയിരുന്നു. news summary: CM Pinarayi Vijayan condemns the central government’s decision to host Israeli Finance Minister Bezalel SmotrichStrongly condemn the Union Government’s decision to host Israeli Finance Minister Bezalel Smotrich, a far-right extremist and a chief architect of Israel’s brutal occupation and expansionist agenda. At a time when a genocide is unfolding in Gaza, entering into agreements with…— Pinarayi Vijayan (@pinarayivijayan) September 9, 2025 The post ‘പലസ്തീൻ അധിനിവേശത്തിന്റെ മുഖ്യശിൽപി’; ഇസ്രയേൽ ധനമന്ത്രി ബെസലേൽ സ്മോട്രിച്ചിനെ ഇരുകൈയും നീട്ടി സ്വീകരിച്ച കേന്ദ്ര നടപടിയെ അപലപിച്ച് മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.