തീവ്രവലതുപക്ഷ വംശീയ നേതാവായ ഇസ്രയേല്‍ ധനമന്ത്രിയെ കേന്ദ്രം അതിഥിയായി സ്വീകരിച്ചതും കരാറുകളില്‍ ഒപ്പിട്ടതും അപമാനകരമെന്ന് സി പി ഐ എം

Wait 5 sec.

പലസ്തീന്‍ ജനതയെ നിര്‍ബന്ധിതമായി കുടിയൊഴിപ്പിച്ച് ഗാസ മുനമ്പ് കൈവശപ്പെടുത്തുന്ന നെതന്യാഹു സര്‍ക്കാരിലെ തീവ്രവലതുപക്ഷ വംശീയ പാര്‍ട്ടിയില്‍പ്പെട്ടയാളായ ഇസ്രയേല്‍ ധനമന്ത്രി ബെസലെല്‍ സ്‌മോട്രിച്ചിനെ അതിഥിയായി സ്വീകരിച്ചതും ഇസ്രയേല്‍ സര്‍ക്കാരുമായി കരാറുകളില്‍ ഒപ്പിട്ടതും അപമാനകരമാണെന്ന് സി പി ഐ എം പൊളിറ്റ്ബ്യൂറോ. അധിനിവേശ വെസ്റ്റ് ബാങ്കിനെ ഇസ്രയേലുമായി കൂട്ടിച്ചേര്‍ക്കാനുള്ള നിര്‍ദേശങ്ങളുടെ പ്രധാന അവതാരകന്‍ കൂടിയാണ് ഇദ്ദേഹം. പലസ്തീനികളുടെ വംശീയ ശുദ്ധീകരണം ഉള്‍പ്പെടുന്ന നയങ്ങള്‍ കാരണം നിരവധി രാജ്യങ്ങള്‍ സ്‌മോട്രിച്ചിന്റെ പ്രവേശനം നിരോധിച്ചിട്ടുണ്ട്. ബ്രിട്ടന്‍, കാനഡ, ഓസ്‌ട്രേലിയ, നോര്‍വേ, നെതര്‍ലന്‍ഡ്‌സ്, സ്ലൊവേനിയ, ന്യൂസിലന്‍ഡ് എന്നിവ ഇതിലുള്‍പ്പെടുന്നു. കൊലയാളി രാഷ്ട്രവുമായുള്ള കേന്ദ്ര സര്‍ക്കാരിന്റെ കരാര്‍ ലജ്ജാകരമാണ്. ഗാസയിലെ ജനങ്ങള്‍ എല്ലാ ദിവസവും കൂട്ടക്കൊല ചെയ്യപ്പെടുന്ന സമയത്താണ് മോദി സര്‍ക്കാര്‍ ഇത്തരമൊരു വ്യക്തിയെ സ്വീകരിച്ചത്. നെതന്യാഹു സര്‍ക്കാരുമായി കേന്ദ്രം കെട്ടിപ്പടുത്ത ആഴത്തിലുള്ളതും ഉറച്ചതുമായ ബന്ധവും ഗാസയില്‍ നടന്നുകൊണ്ടിരിക്കുന്ന ഭയാനകമായ വംശഹത്യയിലുള്ള അതിന്റെ പങ്കാളിത്തവും ഈ നടപടി തുറന്നുകാണിക്കുന്നു. Read Also: “ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ത്യൻ ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടം”; ഡോ ജോൺ ബ്രിട്ടാസ് എം പിഇസ്രയേല്‍ ഉടന്‍ വെടിനിര്‍ത്തലിന് സമ്മതിക്കുകയും പലസ്തീന്‍ പ്രശ്‌നത്തിന് നീതിയുക്തവും സമാധാനപരവുമായ ഒത്തുതീര്‍പ്പിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നതുവരെ ഇന്ത്യന്‍ സര്‍ക്കാര്‍ ഇസ്രയേലുമായുള്ള എല്ലാ സൈനിക, സുരക്ഷാ, സാമ്പത്തിക സഹകരണങ്ങളും റദ്ദാക്കണമെന്നും പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.The post തീവ്രവലതുപക്ഷ വംശീയ നേതാവായ ഇസ്രയേല്‍ ധനമന്ത്രിയെ കേന്ദ്രം അതിഥിയായി സ്വീകരിച്ചതും കരാറുകളില്‍ ഒപ്പിട്ടതും അപമാനകരമെന്ന് സി പി ഐ എം appeared first on Kairali News | Kairali News Live.