അടൂരില്‍ അഞ്ചുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു

Wait 5 sec.

അടൂര്‍ | അടൂരില്‍ അഞ്ചുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. അടൂര്‍ ഹൈസ്‌കൂള്‍ ജങ്ഷന്‍ സ്വദേശി വിനേഷ് (37), ഷൊര്‍ണൂര്‍ സ്വദേശി രാകേഷ് (42), അടൂര്‍ കണ്ണംകോട് സ്വദേശി ആസാദ് (28), അടൂര്‍ സ്വദേശി ജഗന്‍ (6), തെങ്ങമം സ്വദേശി രാഘവന്‍ (63) എന്നിവരെയാണ് നായ കടിച്ചത്.ഇന്നലെ രാത്രിയായിരുന്നു സംഭവം. ഒരേ നായ തന്നെയാണ് എല്ലാവരേയും കടിച്ചത്. ഷൊര്‍ണൂരില്‍ നിന്നും അടൂര്‍ വെള്ളക്കുളങ്ങരയില്‍ കെട്ടിടം പണിയുടെ ആവശ്യവുമായി ബന്ധപ്പെട്ടെത്തിയ രാകേഷ് കെ എസ് ആര്‍ ടി സി ബസിറങ്ങി സ്റ്റാന്‍ഡിന് എതിര്‍വശത്ത് എത്തിയപ്പോഴാണ് നായ കടിച്ചത്. മറ്റുള്ളവര്‍ക്ക് പാര്‍ഥസാരഥി ക്ഷേത്രത്തിനു സമീപത്തു വച്ചും.നായയെ പിന്നീട് കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡിനു സമീപം ചത്ത നിലയില്‍ കണ്ടെത്തി.