ഗാസയിലെ ആക്രമണം അവസാനിപ്പിക്കുന്നതിനുള്ള യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശം ചര്‍ച്ച ചെയ്യുന്ന സമയത്താണ് മുതിര്‍ന്ന ഹമാസ് നേതാക്കളെ ഇസ്രയേല്‍ ലക്ഷ്യമിട്ടത്. ഖത്തറിലെ 14 ഇടങ്ങളിലാണ് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. ഹമാസിനും ഇസ്രയേലിനും ഇടയില്‍ മധ്യസ്ഥ ശ്രമം നടത്തുന്ന രാജ്യമാണ് ഖത്തര്‍. അത്തരമൊരു സ്ഥലത്താണ് എല്ലാ മര്യാദകളും ലംഘിച്ച് ഇസ്രയേല്‍ ആക്രമണം നടത്തിയത്.ആക്രമണത്തെ തുടര്‍ന്ന്, മധ്യസ്ഥതയില്‍ നിന്ന് ഖത്തര്‍ പിന്‍വാങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. അതേസമയം, ആക്രമണത്തെ കുറിച്ച് പ്രതികരിക്കാന്‍ അമേരിക്ക വിസമ്മതിച്ചു. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് വൈറ്റ് ഹൗസ് ഡെപ്യൂട്ടി പ്രസ് സെക്രട്ടറി അന്ന കെല്ലി പറഞ്ഞു.Read Also: ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തറില്‍ ഇസ്രയേല്‍ ആക്രമണം; ദോഹയില്‍ നിരവധി സ്ഫോടനങ്ങള്‍അതേസമയം, ജീവനക്കാരോട് ഷെല്‍ട്ടറുകളിലേക്ക് മാറാന്‍ ദോഹയിലെ അമേരിക്കന്‍ എംബസി നിര്‍ദേശം നല്‍കി. ഖത്തറിലെ യു എസ് പൗരന്മാരോടും ഷെല്‍ട്ടറിലേക്ക് മാറാന്‍ നിര്‍ദേശമുണ്ട്. ആക്രമണത്തെ സൗദി അറേബ്യയും യു എ ഇയും അപലപിച്ചു.Key Words: Isarael attack in doha, qatarThe post ഹമാസ് നേതാക്കളെ ഇസ്രയേല് ലക്ഷ്യമിട്ടത് വെടിനിര്ത്തലിനുള്ള ട്രംപിന്റെ നിര്ദേശം ചര്ച്ച ചെയ്യുന്നതിനിടെ appeared first on Kairali News | Kairali News Live.