ഓണം വാരാഘോഷം; ‘കേരളത്തിന്റെ മാനവിക ഐക്യമാണ് കേരളത്തിന്റെ റിയല്‍ സ്റ്റോറി ; മന്ത്രി പി എ മുഹമ്മദ് റിയാസ്

Wait 5 sec.

കേരളത്തിന്റെ മാനവിക ഐക്യമാണ് കേരളത്തിന്റെ റിയല്‍ സ്റ്റോറിയെന്നും ഓണാഘോഷം റിയല്‍ കേരളാ സ്റ്റോറിയാണെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ്. സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.എല്ലാവരും പരിപാടിയെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി കഠിനാധ്വാനം ചെയ്തവരെക്കുറിച്ച് പറയാതെ പോകാനാകില്ലെന്നും മന്ത്രി പറഞ്ഞു. പരിപാടി വിജയിപ്പിക്കാന്‍ അഹോരാത്രം പ്രയത്‌നിച്ച നിരവധി പേരുണ്ട്. കേരള പോലീസിനും പ്രത്യേക അഭിനന്ദനങ്ങളെന്നും മന്ത്രി പറഞ്ഞു.Also read – ‘പലസ്തീൻ അധിനിവേശത്തിന്‍റെ മുഖ്യശിൽപി’; ഇസ്രയേൽ ധനമന്ത്രി ബെസലേൽ സ്മോട്രിച്ചിനെ ഇരുകൈയും നീട്ടി സ്വീകരിച്ച കേന്ദ്ര നടപടിയെ അപലപിച്ച് മുഖ്യമന്ത്രിസാംസ്‌കാരിക ഘോഷയാത്ര ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറാണ് മാനവീയം വീഥിയില്‍ ഫ്ളാഗ് ഓഫ് ചെയ്തത്. വെള്ളയമ്പലത്തു നിന്നും ആരംഭിച്ച് കിഴക്കേകോട്ടയില്‍ അവസാനിച്ച ഘോഷയാത്രയില്‍ ആയിരത്തില്‍പ്പരം കലാകാരന്മാര്‍ അവതരിപ്പിക്കുന്ന സാംസ്‌കാരിക കലാരൂപങ്ങളാണ് അണിനിരന്നത്. സെപ്റ്റംബര്‍ മൂന്നിന് ആരംഭിച്ച ഓരാഴ്ച കാലം നീണ്ടു നിന്ന സംസ്ഥാന സര്‍ക്കാറിന്റെ ഓണം വാരാഘോഷത്തിനാണ് ഇന്ന് സമാപനമാകുന്നത്. The post ഓണം വാരാഘോഷം; ‘കേരളത്തിന്റെ മാനവിക ഐക്യമാണ് കേരളത്തിന്റെ റിയല്‍ സ്റ്റോറി ; മന്ത്രി പി എ മുഹമ്മദ് റിയാസ് appeared first on Kairali News | Kairali News Live.