മണിപ്പൂരിൽ വീണ്ടും സംഘർഷം. മണിപ്പൂരിലെ ചുരാചന്ദ്പൂരിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് പിന്നാലെയാണ് മണിപ്പൂരിൽ വീണ്ടും സംഘർഷം ഉണ്ടായത്. പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. പൊലീസ് അറസ്റ്റ് ചെയ്ത കുക്കി യുവാക്കളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം ഉണ്ടായത്.കലാപമാരംഭിച്ച് രണ്ട് വർഷത്തിനു ശേഷമാണ് മണിപ്പൂർ സന്ദർശിക്കാൻ മോദി തയാറായത്. എന്നാൽ സംയുക്ത ചർച്ചക്ക് തയ്യാറാവാതെ മോദി മടങ്ങിയത് വിയോജിപ്പ് സൃഷ്ടിച്ചു. Also Read: മോദിയുടെ മണിപ്പുർ സന്ദർശനം; പ്രതീക്ഷയോ ആശ്വാസമോ നൽകുന്നതല്ലെന്ന് ജനങ്ങൾബിജെപി എംഎൽഎമാർക്കും മോദിയുടെ സന്ദർശനത്തിൽ തൃപ്തിയില്ല. ഒരുമിച്ചു നിൽക്കാനുള്ള സാഹചര്യം മോദി ഉണ്ടാക്കിയില്ലെന്നും എംഎൽഎമാർ ആരോപിച്ചു.Also Read: മണിപ്പൂരിലെ മോദി സന്ദർശനം; ബാക്കിയാകുന്നത് വിമർശനങ്ങളും അതൃപ്തിയുംകൂടാതെ കുക്കി ഭൂരിപക്ഷ മേഖലയെ കേന്ദ്രഭരണ പ്രദേശമാക്കണമെന്ന് ബിജെപി എംഎൽഎമാർ പ്രധാനമന്ത്രിക്ക് നിവേദനം നൽകുകയും ചെയ്തു. നൂറുകണക്കിന് ക്രൈസ്തവ ആരാധനാലയങ്ങൾ അടക്കം ആക്രമിക്കപ്പെട്ടിട്ടും കൃത്യമായ പുനരധിവാസ പദ്ധതികൾ മോദി പ്രഖ്യാപിച്ചില്ലെന്ന ആരോപണവും സന്ദർശനത്തിന് പിന്നാലെ ഉയർന്നിരുന്നു. ക്യാമ്പുകളിൽ കഴിയുന്നവർ മടങ്ങാതെ ചർച്ചക്ക് പ്രസക്തിയില്ലയെന്ന് മെയ്തെയ് വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്.The post മണിപ്പൂരിൽ വീണ്ടും സംഘർഷം: ചുരാചന്ദ്പൂരിൽ ഏറ്റുമുട്ടൽ appeared first on Kairali News | Kairali News Live.