വനിതാ ശിശു വികസന വകുപ്പിൽ റിസോഴ്സ്പേഴ്സണ്‍മാരെ തെരഞ്ഞെടുക്കുന്നു. വകുപ്പിന് കീഴിലുള്ള സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ വിവിധ പരിശീലന പരിപാടികളിലേക്കാണ് റിസോഴ്സ് പേഴ്സണ്‍മാരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചത്.ബിരുദാനന്തര ബിരുദവും കുട്ടികളുടെ മേഖലയിലും പരിശീലന മേഖലയിലുമുള്ള പ്രവൃത്തി പരിചയവുമാണ് യോഗ്യത. അല്ലെങ്കില്‍ ബിരുദവും രണ്ട് വര്‍ഷത്തെ കുട്ടികളുടെ മേഖലയിലെ പ്രവൃത്തി പരിചയവും പരിശീലന മേഖലയിലെ പ്രവൃത്തി പരിചയവും ആവശ്യമാണ്. അല്ലെങ്കില്‍ ബിരുദാനന്തര ബിരുദത്തിന് പ്രൊഫഷണല്‍ കോഴ്സുകള്‍ പഠിക്കുന്ന കുട്ടികളുടെ മേഖലയില്‍ പ്രവൃത്തിക്കാനുള്ള കഴിവും അഭിരുചിയും താത്പര്യവുമുള്ള വിദ്യാര്‍ത്ഥികളായിരിക്കണം.ALSO READ: വിദ്യാർഥി കൈമാറ്റവും പരിശീലന പരിപാടികളുമടക്കം സംഘടിപ്പിക്കും; ഗവേഷണ – പഠന സഹകരണത്തിനൊരുങ്ങി കിലയും യുഎന്‍ യൂണിവേഴ്സിറ്റിയുംതിരുവനന്തപുരം ജില്ലയിലെ സ്ഥിരതാമസക്കാര്‍ ആയിരിക്കണം അപേക്ഷകര്‍. ബയോഡേറ്റയ്ക്കൊപ്പം ജനന തീയതി, യോഗ്യത, താമസ സ്ഥലം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സമര്‍പ്പിക്കണം. അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 30.ALSO READ: ന്യൂനപക്ഷ വിദ്യാർഥികൾക്ക് മാർഗദീപം സ്കോളർഷിപ്പിന് അപേക്ഷിക്കാം; അവസാന തീയതി സെപ്റ്റംബർ 22The post വനിതാ-ശിശു വികസന വകുപ്പിൽ റിസോഴ്സ്പേഴ്സണ്മാരെ തെരഞ്ഞെടുക്കുന്നു; അറിയാം യോഗ്യതകൾ appeared first on Kairali News | Kairali News Live.