ടേക്ക് ഓഫിനിടെ ഉണ്ടായ സാങ്കേതിക തകരാർ മൂലം ലഖ്നൗവിൽ ഇൻഡിഗോ വിമാനം നിർത്തിവച്ചു. വലിയ അപകടമാണ് ഇതിന്റെ ഭാഗമായി ഒഴിവായത്. 151 യാത്രക്കാരുമായി പോയ വിമാനം യാത്ര തുടങ്ങിയപ്പോൾ തന്നെ എമർജെൻസി ബ്രേക്ക് നൽകി ടേക്ക് ഓഫ് ഒഴിവാക്കുകയാണുണ്ടായത്. അതേസമയം സമാജ്വാദി പാർട്ടി എംപി ഡിംപിൾ യാദവും വിമാനത്തിലുണ്ടായിരുന്നതായാണ് റിപോർട്ടുകൾ.ALSO READ: മണിപ്പൂരില്‍ എത്തിയിട്ടും സമാധാന ചര്‍ച്ചകള്‍ നടത്താതെ പ്രധാനമന്ത്രി; സന്ദര്‍ശനം കേവലം പദ്ധതി ഉദ്ഘാടനത്തില്‍ ഒതുക്കി: വ്യാപക പ്രതിഷേധംഇന്ന് രാവിലെ 11 മണിയോടെയാണ് ലഖ്നൗ വിമാനത്താവളത്തിൽ സംഭവം നടക്കുന്നത്. ഡൽഹിയിലേക്ക് പോകുകയായിരുന്ന വിമാനം റൺവേയിലെ അവസാന ഭാഗത്തെത്തിയപ്പോൾ പറന്നുയരുന്നത് പരാജയപ്പെട്ടതായാണ് നിഗമനം. ഇതിനുശേഷം പൈലറ്റ് പെട്ടന്ന് എമർജൻസി ബ്രേക്കിടുകയും മുഴുവൻ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി വിമാനത്തിൽ നിന്ന് പുറത്തിറക്കുകയുമായിരുന്നു.ALSO READ: പെൺകുട്ടിയാകാൻ സ്വയം അനസ്തേഷ്യ കുത്തിവച്ച ശേഷം ജനനേന്ദ്രിയം മുറിച്ചു മാറ്റി; യുപിയിൽ 17 കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുഈ മാസം ആദ്യം കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് പറന്ന ഒരു ഇൻഡിഗോ വിമാനത്തിനും സമാന തകരാർ റിപ്പോർട്ട് ചെയ്തിരുന്നു.The post ടേക്ക് ഓഫിനിടെ ഉണ്ടായ സാങ്കേതിക തകരാർ മൂലം ലഖ്നൗവിൽ ഇൻഡിഗോ വിമാനം നിർത്തിവച്ചു appeared first on Kairali News | Kairali News Live.