ദുര്‍ഗ് | ഛത്തീസ്ഗഡില്‍ വീണ്ടും ക്രൈസ്തവ വിഭാഗത്തിന്റെ പ്രാര്‍ഥനക്കിടെ ബജ്‌റംഗ്ദള്‍ ആക്രമണം. ബജ്‌റംഗ് ദള്‍ നേതാവ് ജ്യോതി ശര്‍മയുടെ നേതൃത്വത്തിലാണ് ദുര്‍ഗില്‍ പെന്തക്കോസ്ത് വിഭാഗത്തിന്റെ പ്രാര്‍ഥനക്കിടെ അക്രമം നടത്തിയത്. പാസ്റ്ററെ ഇരുമ്പുദണ്ഡുകൊണ്ടു മര്‍ദ്ദിച്ചു.പോലീസ് സ്ഥലത്തെത്തിയെങ്കിലും ഇടപെട്ടില്ലെന്ന് ആക്ഷേപമുണ്ട്. നൂറോളം വരുന്ന ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ പ്രാര്‍ഥന തടസപ്പെടുത്തി. ദുര്‍ഗില്‍ മലയാളി കന്യാസ്ത്രീകളെ തടഞ്ഞുവെച്ചതും ബജ്‌റംഗ് ദള്‍ നേതാവായ ജ്യോതി ശര്‍മയുടെ നേതൃത്വത്തിലായിരുന്നു.