കൊന്നതാണ് കോൺഗ്രസ്: ഗ്രൂപ്പ് പോരിന്റെ ഇരയായ ജോസ് നല്ലേടത്തിന്റെ ആത്മഹത്യക്ക് മുമ്പുള്ള വീഡിയോ പുറത്ത്: കൈരളി ന്യൂസ് ബ്രേക്കിങ്

Wait 5 sec.

ഗ്രൂപ്പ് പോരിന്റെ ഇരയായി ആത്മഹത്യ ചെയ്ത വയനാട് മുള്ളൻകൊല്ലി കോൺ​ഗ്രസ് മണ്ഡലം കമ്മിറ്റി വൈസ്‌ പ്രസിഡന്റും പഞ്ചായത്ത്‌ രണ്ടാം വാർഡ്‌ അംഗവുമായ ജോസ്‌ നെല്ലേടത്തിന്റെ ആത്മഹത്യക്ക് മുമ്പുള്ള വീഡിയോ പുറത്ത്. കോൺഗ്രസ്‌ നേതാക്കൾ ചതിച്ചുവെന്നും അതിനാലാണ്‌ ജീവനൊടുക്കിയതെന്നും വ്യക്തമാക്കുന്ന ജോസ്‌ നെല്ലേടത്തിന്റെ ആത്മഹത്യാക്കുറിപ്പ്‌ പൊലീസ്‌ കണ്ടെടുത്തിരുന്നു.അഴിമതിക്കാരനും ഗൂഢാലോചനക്കാരനുമാണെന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ പ്രചരിച്ച കാര്യങ്ങൾ സഹിക്കാൻ പറ്റുന്ന കാര്യമല്ലെന്ന് ജോസ് നല്ലേടം വീഡിയോയിൽ പറയുന്നുണ്ട്. കോണ്‍ഗ്രസിലെ ഒരു വിഭാഗം തൻ്റെ രക്തത്തിന് വേണ്ടി ദാഹിച്ചുവെന്നും, മക്കളുടെ ഭാവി പോലും നശിപ്പിക്കുന്ന രീതിയിലാണ് കോൺഗ്രസിന്റെ എതിർചേരി പ്രചരണങ്ങള്‍ നടത്തിയതെന്നും ജോസ് നല്ലേടം വീഡിയോയിൽ പറയുന്നുണ്ട്.Also Read: ‘ഒരിടത്ത് ഇരകൾക്ക് ഒപ്പമെന്ന് പറയുമ്പോൾ മറുഭാഗത്ത് നാടകം കളിച്ച് രക്ഷപ്പെടുത്തുന്നു’; കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് വി കെ സനോജ്മനുഷ്യജീവന് യാതൊരുവിലയും കൽപ്പിക്കാത്ത വേണമെങ്കിൽ ജീവനെടുക്കുന്ന ക്രിമിനൽ സംഘമായി കേരളത്തിലെ കോൺഗ്രസ്‌ മാറിക്കഴിഞ്ഞു എന്ന് തെളിയിക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ജോസ് നല്ലേടം.‘എന്നെ ഇല്ലാതാക്കാൻ വേണ്ടി, എൻ്റെ രക്തത്തിന് വേണ്ടി പ്രചാരണങ്ങൾ നടത്തുന്നത് അംഗീകരിക്കാൻ ആകുന്നില്ല’– ആതമഹത്യക്ക് മുമ്പുള്ള ജോസ് നല്ലേടം ചിത്രീകരിച്ച വീഡിയോ.The post കൊന്നതാണ് കോൺഗ്രസ്: ഗ്രൂപ്പ് പോരിന്റെ ഇരയായ ജോസ് നല്ലേടത്തിന്റെ ആത്മഹത്യക്ക് മുമ്പുള്ള വീഡിയോ പുറത്ത്: കൈരളി ന്യൂസ് ബ്രേക്കിങ് appeared first on Kairali News | Kairali News Live.