യമനിലെ ആഭ്യന്തര കലഹം, വിമാന സർവീസുകളെ ബാധിച്ചതിനെ തുടർന്ന് സൊകോത്ര ദ്വീപിൽ കുടുങ്ങിപ്പോയ 609 വിദേശ വിനോദസഞ്ചാരികളെ സൗദി അറേബ്യയിൽ എത്തിച്ചു.ദ്വീപിലേക്കുള്ള വിമാന സർവീസ് താറുമാറായതിനെ തുടർന്ന് യമൻ എയർലൈൻസിന്റെ നാല് പ്രത്യേക വിമാനത്തിൽ ഇവരെ ജിദ്ദയിൽ എത്തിക്കുകയായിരുന്നു.സൗദി അറേബ്യൻ അധികൃതരുടെ പൂർണ്ണ സഹകരണത്തോടെയും വിനോദസഞ്ചാരികൾ ഉൾപ്പെട്ട വിവിധ രാജ്യങ്ങളുടെ എംബസികളുമായി നേരിട്ട് ബന്ധപ്പെട്ടുമാണ് ഈ ദൗത്യം പൂർത്തിയാക്കിയതെന്ന് യമൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.ലോകത്ത് മറ്റൊരിടത്തും കാണാത്ത ഡ്രാഗൺ ബ്ലഡ് ട്രീ എന്നറിയപ്പെടുന്ന സസ്യജാലങ്ങൾക്കും അപൂർവ്വ പക്ഷികൾക്കും പേര് കേട്ടതാണ് സൊകോത്ര ദ്വീപ്.യമനിലെ ആഭ്യന്തര പ്രശ്നങ്ങളും വിമാന സർവീസുകളുടെ പരിമിതികളും കാരണം സൊകോത്രയിലേക്ക് നേരിട്ടുള്ള അന്താരാഷ്ട്ര വിമാനങ്ങൾ കുറവാണ്. പലപ്പോഴും ജിദ്ദ വഴിയോ അബുദാബി വഴിയോ ഉള്ള പ്രത്യേക ചാർട്ടർ വിമാനങ്ങളാണ് സഞ്ചാരികൾ ആശ്രയിക്കാറുള്ളത്.യമൻ വിദേശകാര്യ മന്ത്രാലയവും സൗദി ഭരണകൂടവും സംയുക്തമായാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചാണ് വിവിധ രാജ്യങ്ങളിൽ നിന്നുള്ള 609 വിനോദസഞ്ചാരികളെ ജിദ്ദയിലെത്തിച്ചത്.യാത്രക്കാരെ മാറ്റുന്നതിനുള്ള നടപടിക്രമങ്ങൾ സുഗമമാക്കുന്നതിലും ദൗത്യം വിജയകരമായി പൂർത്തിയാക്കുന്നതിലും യമൻ എയർലൈൻസ് വഹിച്ച പങ്കിനെ വിദേശകാര്യ മന്ത്രാലയം പ്രശംസിച്ചു.സൊകോത്രയിൽ കുടുങ്ങിയ വിനോദസഞ്ചാരികൾക്ക് ജിദ്ദയിൽ എത്തിയതോടെ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാനുള്ള സൗകര്യങ്ങൾ ലഭിക്കും.The post സൊകോത്രയിൽ കുടുങ്ങിയ 609 വിദേശികളെ സുരക്ഷിതമായി സൗദിയിലെത്തിച്ചു appeared first on Arabian Malayali.