‘നാടിനെ തകർക്കാനുള്ള സമീപനത്തിൽ യുഡിഎഫ് പങ്കാളിയാകുന്നു; ആർഎസ്എസിൻ്റെ ആടയാഭരണങ്ങളണിയാൻ മടിയില്ലാത്തവരായി കോൺ​ഗ്രസ് മാറി’: മുഖ്യമന്ത്രി പിണറായി വിജയൻ

Wait 5 sec.

കേരളത്തെ സാമ്പത്തികമായി ഞെരുക്കിയും കുപ്രചാരണങ്ങൾ നടത്തിയും തകർക്കാൻ ശ്രമിക്കുന്നതിൽ കോൺ​ഗ്രസും പങ്കാളികളാകുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരുവശത്ത് ബോധപൂർവ്വമായി നുണപ്രചരണങ്ങൾ നടത്തുന്നു. ഒരുവശത്ത് സാമ്പത്തികമായി ഞെരുക്കുന്നു. ഇതൊരു എൽഡിഎഫ് വിരുദ്ധ സമീപനം അല്ല മറിച്ച് കേരള വിരുദ്ധ സമീപനമാണ്നാടിൻറെ ഭാവിയെ തകർക്കാനുള്ള സമീപനമാണ് ഇതിനെ എതിർക്കാൻ പ്രതിപക്ഷം തയ്യാറാകുന്നില്ല. അതിൽ പങ്കാളിയാവുകയാണ് യുഡിഎഫെന്ന് മുഖ്യമന്ത്രി പറഞ്ഞു.വേണ്ടിവന്നാൽ ആർഎസ്എസിൻ്റെ ആടയാഭരണങ്ങളണിഞ്ഞ് ആ പ്രതീതി സൃഷ്ടിക്കാനും കോൺ​ഗ്രസിന് മടിയില്ല. കേന്ദ്ര നയങ്ങൾക്കെതിരെ ഒറ്റക്കെട്ടായി നിൽക്കാൻ കേരളത്തിന് കഴിയണം. തദ്ദേശസ്ഥാപനങ്ങൾ മുതൽ പാർലമെൻറ് വരെ വ്യത്യസ്ത പാർട്ടികൾക്ക് പങ്കാളിത്തമുള്ള സംസ്ഥാനമാണ് കേരളം. എല്ലാ രാഷ്ട്രീയ പാർട്ടികളിലും ഉൾപ്പെട്ട കേരളീയർക്ക് അവകാശപ്പെട്ട പണമാണ് നിഷേധിക്കപ്പെടുന്നത്.Also read; ‘നമ്മുടെ വിദ്യാലയങ്ങൾ മതനിരപേക്ഷതയുടെ വിളനിലം; ആർഎസ്എസിൻ്റെയും ബിജെപിയുടേയും ആ​ഗ്രഹം മതനിരപേക്ഷത തകർക്കുക എന്നത്’: മുഖ്യമന്ത്രി പിണറായി വിജയൻകേരളത്തിൽ മുൻകാലങ്ങളിലെക്കാൾ വലിയതോതിൽ വിഹിതം നൽകി എന്നാണ് അമിത് ഷാ പറഞ്ഞത്. ധനകാര്യ കമ്മീഷൻ മുഖേനയുള്ള വിഹിത വിതരണം ആണ് അദ്ദേഹം പറഞ്ഞത്. അത് ആരുടെയും ഔദാര്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹം കാണുന്ന സ്വപ്നം ഒന്നും കേരള മണ്ണിൽ യാഥാർത്ഥ്യമാകില്ല.ആ സ്വപ്നത്തിൽ നിന്നും അദ്ദേഹം യാഥാർത്ഥ്യത്തിലേക്ക് ഇറങ്ങി വരണം. കേരളത്തെ തകർക്കാൻ കൂട്ടുനിൽക്കുന്ന സമീപനം കോൺഗ്രസും യുഡിഎഫും ഉപേക്ഷിക്കണം. കേന്ദ്രസർക്കാർ യുഡിഎഫിന്റെയും കോൺഗ്രസിന്റെയും പൂർണ്ണ പിന്തുണയോടെയാണ് ഇതെല്ലാം നടപ്പാക്കുന്നത്. അവർ ആഗ്രഹിച്ചത് പോലെ നമ്മുടെ സംസ്ഥാനം തകരുകയോ തളരുകയോ ചെയ്തിട്ടില്ലെന്നും കേന്ദ്രത്തിനെതിരെ എല്ലാവരും ഒരുമിച്ച് അണിനിരക്കുണമെന്നും മുഖ്യമന്ത്രി പറഞ്ഞു.The post ‘നാടിനെ തകർക്കാനുള്ള സമീപനത്തിൽ യുഡിഎഫ് പങ്കാളിയാകുന്നു; ആർഎസ്എസിൻ്റെ ആടയാഭരണങ്ങളണിയാൻ മടിയില്ലാത്തവരായി കോൺ​ഗ്രസ് മാറി’: മുഖ്യമന്ത്രി പിണറായി വിജയൻ appeared first on Kairali News | Kairali News Live.