ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി-സി 62 ദൗത്യം പരാജയം

Wait 5 sec.

ശ്രീഹരിക്കോട്ട| 2026ലെ ഐഎസ്ആര്‍ഒയുടെ ആദ്യ ബഹിരാകാശ ദൗത്യമായ പിഎസ്എല്‍വി-സി 62 മൂന്നാം ഘട്ടം പരാജയം. രാവിലെ 10. 17ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ ഒന്നാം വിക്ഷേപണ തറയില്‍ നിന്നാണ് ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി കുതിച്ചുയര്‍ന്നത്. ആദ്യ രണ്ട് ഘട്ടങ്ങളും വിജയിച്ചെങ്കിലും മൂന്നാം ഘട്ടത്തില്‍ അനിശ്ചിത്വം നേരിടുകയായിരുന്നു.പിഎസ്എല്‍വി-സി62 അവസാനഘട്ടത്തില്‍ പരാജയപ്പെട്ടുവെന്ന് ഐഎസ്ആര്‍ഒ എക്സിലൂടെയാണ് അറിയിച്ചത്. ഭൗമനിരീക്ഷണത്തിനായുള്ള അന്വേഷ ഉള്‍പ്പെടെ 16 പേ ലോഡുകളാണ് ദൗത്യത്തിലുണ്ടായിരുന്നത്. 2025 മെയിലെ പരാജയശേഷമുള്ള പിഎസ്എല്‍വിയുടെ തിരിച്ചുവരവാണിത്. ഇഒഎസ് എന്‍ വണ്‍ അന്വേഷയ്ക്ക് ഒപ്പം പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍, 14 സഹ-പാസഞ്ചര്‍ ഉപഗ്രഹങ്ങളും സൂര്യ-സിന്‍ക്രണസ് ഭ്രമണപഥത്തില്‍ വിന്യസിക്കും.ഡിആര്‍ഡിഒയുടെ ഇന്‍സ്ട്രുമെന്റ്‌സ് റിസര്‍ച്ച് & ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് വികസിപ്പിച്ചെടുത്ത ഒരു ഹൈപ്പര്‍സ്‌പെക്ട്രല്‍ ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് അന്വേഷ.ഐഎസ്ആര്‍ഒയുടെ വാണിജ്യ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡ് ആണ് ഈ ദൗത്യം ഏറ്റെടുത്തത്. ഇന്ത്യന്‍ കമ്പനിയായ ഓര്‍ബിറ്റ് എയിഡിന്റെ ആയുല്‍ സാറ്റ് എന്ന ചെറു ഉപഗ്രഹവും ദൗത്യത്തിന്റെ ഭാഗമാണ്. ബഹിരാകാശത്ത് വെച്ച് ഉപഗ്രഹങ്ങളില്‍ ഇന്ധനം നിറയ്ക്കുന്ന സാങ്കേതിക വിദ്യയുടെ പരീക്ഷണമായിരുന്നു ലക്ഷ്യം.