അഫ്ഗാനിൽ വൈറലായി കൈരളി ടിവിയുടെ പട്ടുറുമാലെന്ന മാപ്പിളപ്പാട്ട് റിയാലിറ്റി ഷോയുടെ വീഡിയോ ക്ലിപ്പ്. കഴിഞ്ഞ സീസൺ പട്ടുറുമാലിൽ പെരിന്തൽമണ്ണയിൽ നിന്നുള്ള അമാനി എന്ന കുട്ടി പാടിയ പാട്ടാണ് അഫ്ഗാനിസ്ഥാനിൽ ടിക് ടോക്കിലൂടെ വൈറലായത്. പഷ്തു ഭാഷയിലാണ് പാട്ടെന്നതാണ് ഇത് വൈറലാകാനുള്ള കാരണം. ഒരു അഫ്ഗാൻ വ്ലോഗറാണ് തന്‍റെ ടിക്ക് ടോക്ക് അക്കൗണ്ടിൽ അമാനിയുടെ പഷ്തു ഭാഷയിലുള്ള പ്രകടനം പങ്കുവെച്ചത്. ഒരു ഇന്ത്യൻ പെൺകുട്ടി പഷ്തോയിൽ മനോഹരമായി പാടുന്നതിനെ അഭിനന്ദിച്ച് നിരവധി അഫ്ഗാൻ സ്വദേശികളാണ് സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങൾ അറിയിക്കുന്നത്. നമ്മുടെ ജനങ്ങളും ഇന്ത്യയും തമ്മിലുള്ള ആഴത്തിലുള്ള സാംസ്കാരിക ബന്ധവും സാഹോദര്യവുമാണ് ഇതിലൂടെ പ്രകടമാകുന്നതെന്ന് ഒരാൾ കുറിച്ചു.അഫ്ഗാനിസ്താനിലേയും പാകിസ്താനിലേയും പ്രധാനപ്പെട്ട ഒരു ജനവിഭാഗമായ പഷ്തൂണുകളുടെ മാതൃഭാഷയും അഫ്ഗാനിസ്താനിലെ ഒരു ഔദ്യോഗിക ഭാഷയുമാണ് പഷ്തു.In a show in India’s Tamil Nadu state, an Indian girl sang a #Pashto song.She sang it very beautifully, showing the deep cultural connection & brotherhood between our people & India. I urge all my Indian friends to watch this song. It’s sure to bring a smile to our… pic.twitter.com/eCIvo7zdJ1— Wahida (@RealWahidaAFG) December 29, 2025 ALSO READ; ഗോൾഡൻ ഗ്ലോബിൽ ഗോൾഡൻ ബോയ് ആയി ഓവൻ കൂപ്പർ; അവാർഡുകൾ വാരിക്കൂട്ടി ‘അഡോളസെൻസും’ ‘വൺ ബാറ്റിൽ ആഫ്റ്റർ അനദറും’കൈരളി ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന വളരെ പ്രശസ്തമായ ഒരു മാപ്പിളപ്പാട്ട് റിയാലിറ്റി ഷോയാണ്”പട്ടുറുമാൽ”. മാപ്പിള കലകളെ ജനകീയമാക്കുന്നതിൽ ഈ പരിപാടി വലിയ പങ്ക് വഹിച്ചിട്ടുണ്ട്.The post അമാനിയുടെ പാട്ട് അഫ്ഗാനിൽ വൈറൽ; ‘പട്ടുറുമാലി’ൽ പാടിയ പഷ്തു ഗാനം ഏറ്റെടുത്ത് അഫ്ഗാനിസ്ഥാൻ – വീഡിയോ appeared first on Kairali News | Kairali News Live.