ഓട്സ് പൊതുവെ ഹെൽത്തി ആണെങ്കിലും പലർക്കും കഴിക്കാൻ ഇഷ്ടമില്ലാത്ത ഒരു വിഭവമാണ്. പ്രത്യേകിച്ചും പാലൊഴിച്ച് ഉണ്ടാക്കുകയാണെങ്കിൽ കഴിക്കാൻ മടി തോന്നുന്നത് സ്വാഭാവികമാണ്. എന്നാൽ പാലിന് പകരം ഓട്സിൽ ഓറഞ്ച് ജ്യൂസ് ചേർത്തുള്ള ഈ വിഭവം ഒന്നു ട്രൈ ചെയ്താൽ പിന്നെ നിങ്ങൾ ഓട്സിനെ വെറുക്കില്ല. ഓറഞ്ചിൽ വൈറ്റമിൻ സി അടങ്ങിയിട്ടുള്ളതിനാൽ ചർമത്തിന് തിളക്കവും ലഭിക്കും. പാലിലെ കൊഴുപ്പ് കൊണ്ടുള്ള ആരോഗ്യപ്രശ്നങ്ങളും ഒഴിവാകും.ആവശ്യമായ ചേരുവകൾഓറഞ്ച് ജ്യൂസ് – 1.5 കപ്പ്ഓട്സ് – 1 കപ്പ്യോഗർട്ട് – അരക്കപ്പ്ഗാർണിഷ് ചെയ്യാൻ ഒരു പിടി മാതളവും കഷ്ണങ്ങളാക്കിയ ആപ്പിലുംനട്സ് ഇഷ്ടമുള്ളവർക്കും അതും ചേർക്കാംAlso read : പഴങ്കഞ്ഞിയാണ് സ്റ്റാർ: ഓർമകളുടെ മാത്രമല്ല, പോഷകങ്ങളുടെ കലവറ കൂടിയാണ് പഴങ്കഞ്ഞി; പഠന റിപ്പോർട്ട് പുറത്ത്തയ്യാറാക്കേണ്ടവിധംഒരു കപ്പ് ഓട്സ് എടുത്ത് അതിലേയ്ക്ക് 1.5 കപ്പ് ഓറഞ്ച് ജ്യൂസ് ഒഴിച്ച് രാത്രി മുഴുവൻ അടച്ച് വയ്ക്കുക. രാവിലെ ഓറഞ്ച് ജ്യൂസിൽ കുതിർന്ന ഓട്സിലേയ്ക്ക് ഒരു പിടി മാതളവും കഷ്ണങ്ങളാക്കിയ ആപ്പിലും ചേർത്തിളക്കുക. നട്സ് കൂടിച്ചേർത്താൽ കൂടുതൽ ഹെൽത്തിയായ ബ്രേക്ക്ഫ്സ്റ്റ് തയ്യാർ.The post ചേഞ്ച് വേണമത്രേ ചേഞ്ച് ; ഇതാ ട്രൈ ചെയ്തോളു ഓട്സ് കൊണ്ടൊരു വെറൈറ്റി ബ്രേക്ക്ഫാസ്റ്റ് appeared first on Kairali News | Kairali News Live.