ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മധ്യനിര ബാറ്റർ തിലക് വർമ്മയ്ക്ക് വയറ്റിലെ പരിക്ക് മൂലം ടി20 ലോകകപ്പ് നഷ്ടമാകുമോ എന്ന ആശങ്ക കനക്കുന്നു. വയറ്റിലെ പരിക്ക് സ്ഥിരീകരിച്ചതോടെ ന്യൂസിലാൻഡിനെതിരെയുള്ള ടി20 പരമ്പര തിലകിന് നഷ്ടമാകുമെന്നു ഏറെക്കുറെ ഉറപ്പായ സാഹചര്യത്തിൽ ആണ് ലോകകപ്പ് പങ്കാളിത്തത്തെ പറ്റി ചോദ്യം ഉയരുന്നത്. വിവിധ റിപോർട്ടുകൾ പ്രകാരം ടി20 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ ചില മത്സരങ്ങളും തിലക് വർമ്മയ്ക്ക് നഷ്ടമാകും.Also Read: ലോകകപ്പിന് മുമ്പേ ഇന്ത്യക്ക് ആശങ്ക: പരുക്കേറ്റ യുവ സൂപ്പർതാരം ന്യൂസിലാൻഡ് പരമ്പരയിൽ നിന്നും പുറത്ത്23-കാരനായ ഇടങ്കയ്യൻ ബാറ്റർക്ക് വിദഗ്ധർ ശസ്ത്രക്രിയ നിർദേശിച്ചിരിക്കുകയാണ്. ശസ്ത്രക്രിയ നടത്തിയാൽ മൂന്നു മുതൽ നാല് ആഴ്ച വരെ വിശ്രമം ആവശ്യമായി വരും.ഈ സാഹചര്യത്തിൽ, അമേരിക്കയ്‌ക്കെതിരായ ഉദ്ഘാടന ലോകകപ്പ് മത്സരത്തിൽ തിലക് പൂർണ ഫിറ്റ്നസോടെ കളിക്കുമോ എന്നത് സംശയത്തിലാണ്. ഫെബ്രുവരി 12ന് ഡൽഹിയിൽ നമീബിയയ്‌ക്കെതിരെയും ഫെബ്രുവരി 15ന് കൊളംബോയിൽ പാകിസ്ഥാനെതിരെയും നടക്കുന്ന മത്സരങ്ങൾക്കുള്ളിൽ താരം ഫിറ്റാകുമെന്നാണ് പ്രതീക്ഷ.അത്ര നിർണ്ണായകമല്ലാത്ത പക്ഷം പ്രാഥമിക ഘട്ടത്തിൽ വിശ്രമം അനുവദിച്ചു ലോകകപ്പിന്റെ രണ്ടാം ഘട്ടത്തിൽ മാത്രം വർമ്മയെ കളത്തിലിറക്കുവാനും സാധ്യത കാണുന്നുണ്ട്.The post തിലക് വർമ്മയ്ക്ക് പരുക്ക് മൂലം ടി20 ലോകകപ്പ് നഷ്ടമാകുമോ? appeared first on Kairali News | Kairali News Live.