ഉറങ്ങാൻ വേണ്ടി മാത്രം വേർപിരിയുന്ന സ്ലീപ്പ് ഡിവോ‍ഴ്സ് ഇപ്പോള്‍ ട്രെൻഡിംഗായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ എന്താണ് ഈ സ്ലീപ്പ് ഡിവോ‍ഴ്സ് എന്ന് നിങ്ങള്‍ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? മതിയായ ഉറക്കത്തിന്റെ പ്രാധാന്യത്തെ കൂടുതല്‍ ഊന്നിപ്പറയുന്നതാണ് ഈ ട്രെൻഡിംഗായ സ്ലീപ്പ് ഡിവോ‍ഴ്സ്. പല പങ്കാളികള്‍ക്കും മതിയായ ഉറക്കം ലഭിക്കുന്നില്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. ദമ്പതികള്‍ വ്യത്യസ്ത സമയങ്ങളില്‍ ഉറങ്ങുന്നത്, കൂര്‍ക്കം വലി എന്നിവ ഉറക്കം കെടുത്താറുണ്ട്. എന്നാല്‍ ഇതിന് ഏറ്റവും നല്ല പരിഹാരമാണ് സ്ലീപ്പ് ഡിവോ‍ഴ്സ്.പങ്കാളിയെ വിവാഹമോചനം ചെയ്യുന്നു എന്നതല്ല ഇതിന് അര്‍ത്ഥം. പങ്കാളികള്‍ തമ്മില്‍ രണ്ട് കിടക്കയിലോ, രണ്ട് മുറികള്‍ അല്ലെങ്കില്‍ രണ്ട് വീടുകളില്‍ കിടന്നുറങ്ങുന്നതിനെയാണ്. ഇത് താല്‍ക്കാലികമായോ സ്ഥിരമായോ ചെയ്യാവുന്നതാണ്. ഉറക്കം സംബന്ധിച്ച് പ്രശ്നങ്ങളുള്ളവർ പ്രത്യേക മുറികളിലും കിടക്കകളിലും ഉറങ്ങുന്നത് നല്ലതാണെങ്കിലും ദമ്പതികൾ തമ്മിൽ പരസ്പരം സ്നേഹവും അടുപ്പവും പങ്കുവെക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് വിദഗ്ധർ പറയുന്നു.ALSO READ: ആപ്പിൾ ക‍ഴിച്ചാൽ ഡോക്ടറെ കാണേണ്ട, പക്ഷെ പല്ലിന് പണി കിട്ടും; ഇക്കാര്യം ശ്രദ്ധിച്ചോദമ്പതികൾക്ക് നല്ല ഉറക്കം ലഭിക്കുന്നു എന്നതാണ് സ്ലീപ് ഡിവോഴ്സിന്റെ പ്രധാന പ്രയോജനം. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യത കുറയ്ക്കാനും, പ്രമേഹം, പൊണ്ണത്തടി, വിഷാദം, ഹൃദയാഘാതം, സ്ട്രോക്ക് എന്നിവ കുറയ്ക്കാൻ സഹായിക്കും.The post പങ്കാളികള്ക്കിടയില് ഈ വേർപിരിയൽ അനിവാര്യം: ട്രെൻഡിംഗാകുന്ന ‘സ്ലീപ്പ് ഡിവോഴ്സ്’ എന്താണ്? appeared first on Kairali News | Kairali News Live.