ബാലരാമപുരത്ത് നിയന്ത്രണം വിട്ട കാർ ഗുഡ്സ് ഓട്ടോയിലും ബൈക്കിലും ഇടിച്ച് അപകടം. ബാലരാമപുരം വലിയ പള്ളിക്ക് സമീപത്തായി രാവിലെ 9 മണിയോടെയാണ് അപകടം സംഭവിച്ചത്. ബാലരാമപുരത്ത് നിന്നും വിഴിഞ്ഞം ഭാഗത്തേയ്ക്ക് പച്ചക്കറികൾ കയറ്റി വന്ന ഗുഡ്സ് ഓട്ടോയും വിഴിഞ്ഞം ഭാഗത്തുനിന്നും ബാലരാമപുരത്തേക്ക് വരുകയായിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ മറ്റൊരു ബൈക്കിലും ഇടിച്ചു. സംഭവത്തിൽ പരുക്കേറ്റ നാലുപേരെ നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ ഡ്രൈവർ ഉറങ്ങിയതാവാം അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ബാലരാമപുരം പൊലീസ് കേസെടുത്തു.ALSO READ; MSC എല്‍സ 3 കപ്പലപകടം: 1227.62 കോടി രൂപ ഹൈക്കോടതിയിൽ ബാങ്ക് ഗാരന്‍റിയായി കെട്ടിവെച്ച് മെഡിറ്ററേനിയന്‍ ഷിപ്പ് കമ്പനിമറ്റൊരു സംഭവത്തിൽ, തിരുവനന്തപുരം പള്ളിച്ചൽ ദേശീയപാതയിൽ ലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രികരായ സ്ത്രീയും പുരുഷനും മരിച്ചു. പള്ളിച്ചൽ സിഗ്നലിൽ ആയിരുന്നു അപകടം. തിരുവനന്തപുരത്തു നിന്നും നെയ്യാറ്റിൻകര ഭാഗത്തേക്ക് വരികയായിരുന്ന ലോറിക്ക് അടിയിൽ പെട്ടായിരുന്നു അപകടം. ബൈക്കും സമാന ദിശയിൽ വരികയായിരുന്നു. ബൈക്ക് യാത്രികരെതിരിച്ചറിഞ്ഞിട്ടില്ല.The post ബാലരാമപുരത്ത് നിയന്ത്രണം വിട്ട കാർ ഗുഡ്സ് ഓട്ടോയിലും ബൈക്കിലും ഇടിച്ച് അപകടം; നാല് പേർക്ക് പരുക്ക് appeared first on Kairali News | Kairali News Live.