ട്രമ്പ് ഭരണകൂടത്തിൻ്റെ വെനിസ്വേലയൻ അധിനിവേശത്തിനെതിരെ വെനസ്വേലക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചു ഇടത് പാർട്ടികളുൾപ്പെടെ പങ്കെടുക്കുന്ന പൊതുസമ്മേളനം ഇന്ന്.സിപിഐഎം, സിപിഐ, സിപിഐഎംഎൽ, സമാജ്‌വാദി പാർട്ടി, ആർ ജെ ഡി ഡിഎംകെ, ആംആദ്മി ഉൾപ്പെടെ പാർട്ടികൾ ഇന്ന് ദില്ലിയിൽ നടക്കുന്ന ഐക്യദാർഢ്യ സമ്മേളനത്തിൽ പങ്കെടുക്കും.സ്വതന്ത്ര രാജ്യമായ വെനസ്വേലയിലെ എണ്ണ നിക്ഷേപം കണ്ണുവെക്കുന്ന ഡൊണാൾഡ് ട്രമ്പ് കഴിഞ്ഞ 3നാണു വെനിസ്വേലയൻ പ്രസിഡൻ്റ് നിക്കോളാസ് മഡ്യൂറോയെയും ഭാര്യയെയും ബന്ദികൾ ആക്കിയത്.ഇതിനെതിരെ വലിയ പ്രതിഷേധമാണ് ലോകമെമ്പാടും ഉയരുന്നത്.അതെ സമയം ട്രമ്പിൻ്റെ നടപടിയെ അപലപിക്കാൻ തയ്യാറാകാത്ത മോദി സർക്കാരിനെയും പ്രതിപക്ഷ പാർട്ടികൾ രൂക്ഷമായി വിമർശിക്കുന്നുണ്ട്.The post വെനിസ്വേലൻ അധിനിവേശം: ട്രമ്പിനെതിരെ ദില്ലിയിൽ ഇന്ന് ഐക്യദാർഢ്യ സമ്മേളനം appeared first on Kairali News | Kairali News Live.