ബംഗളൂരുവിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം: പീഡനം നടന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; പ്രതി കസ്റ്റഡിയിൽ

Wait 5 sec.

ബംഗളൂരുവിൽ അതിഥി തൊഴിലാളിയുടെ ആറ് വയസുകാരിയായ മകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ ക്രൂരത നടന്നതിന്‍റെ വിവരങ്ങൾ പുറത്ത്. പെൺകുട്ടി കൊല്ലപ്പെടുന്നതിന് മുമ്പ് ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സ്ഥിരീകരിച്ചു. ക്രൂരകൃത്യം നടത്തിയ പ്രതിയെ പൊലീസ് പിടികൂടിയിരുന്നു. ആക്രി ശേഖരിക്കുന്ന ജോലിക്കായി ആറുമാസം മുമ്പ് ബംഗളൂരുവിലെത്തിയ യൂസഫ് മീർ എന്നയാളാണ് പ്രതി. ഇയാൾ പെൺകുട്ടിയുടെ കുടുംബത്തിന്റെ അയൽവാസിയായിരുന്നു. ഇരയുടെ കുടുംബവും ഇയാളും തമ്മിൽ നേരത്തെ തർക്കങ്ങൾ നിലനിന്നിരുന്നു.ജനുവരി അഞ്ചിനാണ് പ്രതി വീടിനു മുന്നിൽ കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയത്. തുടർന്ന് ക്രൂരപീഡനത്തിന് ശേഷം കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി ചാക്കിൽ പൊതിഞ്ഞ് നല്ലൂരഹള്ളിയിലെ ഒരു ക്ഷേത്രത്തിന് സമീപമുള്ള ഒരു അഴുക്കുചാലിൽ ഉപേക്ഷിക്കുകയായിരുന്നു.ALSO READ; ഛത്തീസ്ഘട്ടിൽ 19-കാരിയെ കൂട്ടബലാത്സം​ഗം ചെയ്തു ; പ്രതികളായ മൂന്ന് പേർ ഒളിവിൽ, 2 പേരെ അറസ്റ്റ് ചെയ്തുജനുവരി 6 ന് ഇരയുടെ മാതാപിതാക്കൾ പരാതി നൽകിയതിനെത്തുടർന്ന് നടത്തിയ തെരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ആദ്യമേ യൂസഫ് മീറിനെ ഇരയുടെ കുടുംബം സംശയിച്ചിരുന്നു. ഈ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ, പശ്ചിമ ബംഗാളിലേക്ക് ട്രെയിനിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് പ്രതിയെ പിടികൂടിയത്. പ്രാഥമിക അന്വേഷണത്തിൽ ബംഗാളിലും ഇയാൾക്കെതിരെ നേരത്തെ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കേസിൽ പോക്സോ കൂടി ചുമത്തി പൊലീസ് അന്വേഷണം തുടരുകയാണ്.The post ബംഗളൂരുവിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം: പീഡനം നടന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; പ്രതി കസ്റ്റഡിയിൽ appeared first on Kairali News | Kairali News Live.