കോഴിക്കോട് കുന്ദമംഗലത്ത് പുലർച്ചെയുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. നിയന്ത്രണം വിട്ട കാറും പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഈങ്ങാപുഴ പെരുമ്പള്ളി സ്വദേശി സുഹൈൽ, കൊടുവള്ളി വാവാട് സ്വദേശി നിഹാൽ, വയനാട് സ്വദേശി ഷമീർ എന്നിവരാണ് മരിച്ചത്. മരിച്ചവരിൽ ഒരാൾ പിക്കപ്പ് വാനിന്റെ ഡ്രൈവറും മറ്റു രണ്ടുപേർ കാർ യാത്രക്കാരുമാണ്.ALSO READ : കാഞ്ഞിരപ്പള്ളിയിൽ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ സ്ത്രീയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തിതിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളും പൂർണ്ണമായും തകർന്നു. The post കോഴിക്കോട് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; വാൻ ഡ്രൈവറടക്കം മൂന്ന് മരണം appeared first on Kairali News | Kairali News Live.