കോട്ടയം| കോട്ടയം കാഞ്ഞിരപ്പള്ളിക്ക് സമീപം കൂവപ്പള്ളിയിൽ യുവതിയെയും യുവാവിനെയും വീട്ടിനുള്ളില്‍ മരിച്ച നിലയിൽ കണ്ടെത്തി.തുരുത്തി സ്വദേശി ഷേർളി മാത്യുവാണ് (40) മരിച്ചത്. മരിച്ച യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. ഷേർളിയെ വീടിനുള്ളിൽ രക്തം വാർന്ന നിലയിലും യുവാവിനെ ജീവനൊടുക്കിയ നിലയിലുമാണ് കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം.യുവതിയെ ഫോണില്‍ വിളിച്ചിട്ടും കിട്ടാതായതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.യുവതിയുടെ കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം കണ്ടത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയതെന്നാണ് പൊലീസ് നിഗമനം.ഏഴ് മാസം മുമ്പാണ് മുമ്പാണ് യുവതി ഇവിടെ താമസിക്കാനെത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്. ഷേര്‍ളിയുടെ ഭര്‍ത്താവ് ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് മരിച്ചത്.ഇതിന് ശേഷമാണ് കൂവപ്പള്ളിയിലേക്ക് താമസം മാറിയത്. കാഞ്ഞിരപ്പള്ളി പൊലീസ് വീട്ടിൽ പരിശോധന നടത്തി.ഫോറന്‍സിക് സംഘം വിവരങ്ങള്‍ ശേഖരിച്ച ശേഷം മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റും.