‘നീ എന്ത് ചെയ്താലും അതിന്റെ ബാക്കി ഞാൻ ചെയ്യും’; രാഹുൽ മാങ്കൂട്ടത്തിൽ അതിജീവിതയ്ക്ക് അയച്ച ഭീഷണി സന്ദേശങ്ങൾ പുറത്ത്

Wait 5 sec.

രാഹുൽ മാങ്കൂട്ടത്തിൽ അതിജീവിതയ്ക്ക് അയച്ച ഭീഷണി സന്ദേശങ്ങൾ പുറത്ത്. അതിജീവിത ഗർഭിണിയാണെന്നറിഞ്ഞ ശേഷം രാഹുൽ അതിജീവിതയ്ക്ക് അയച്ച ഭീഷണി സന്ദേശങ്ങൾ ആണ് പുറത്ത് വന്നിരിക്കുന്നത്.തനിക്കെതിരെ പരാതിയുമായി നിന്നവർക്കും അവരുടെ കുടുംബത്തിനുമെതിരെ അതേ നാണയത്തിൽ തിരിച്ചടിക്കുമെന്ന മുന്നറിയിപ്പാണ് സന്ദേശങ്ങളിലുള്ളത്. അതീവ ഗൗരവകരമായ ഭീഷണികളാണ് രാഹുൽ പെൺകുട്ടിക്ക് നേരെ ഉയർത്തിയിരിക്കുന്നത്.ALSO READ : രാഹുൽ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിൽ വേണമെന്ന് പോലീസ്; ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ“പേടിപ്പിക്കാൻ നീയെന്നല്ല, ലോകത്ത് ഒരു മനുഷ്യനും നോക്കേണ്ട” എന്ന് തുടങ്ങുന്ന സന്ദേശത്തിൽ, താൻ എല്ലാത്തിന്റെയും എക്സ്ട്രീം കഴിഞ്ഞ് നിൽക്കുകയാണെന്നും ഇനി എന്തിനും തയ്യാറാണെന്നും രാഹുൽ പറയുന്നു. താൻ മാത്രം മോശക്കാരനാകുന്ന രീതിയിലുള്ള കുറ്റസമ്മതത്തിനില്ലെന്നും, പരാതിയുമായി മുന്നോട്ട് പോയാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നുമാണ് രാഹുലിന്റെ ഭീഷണി.“ഇമേജ് തിരിച്ചുപിടിക്കലല്ല ലക്ഷ്യം, നീ എന്ത് ചെയ്താലും അതിന്റെ ബാക്കി ഞാൻ ചെയ്യും. നീ ചെയ്യുന്നത് ഞാൻ താങ്ങുമായിരിക്കും, പക്ഷേ ഞാൻ ചെയ്യുന്നത് നിനക്ക് താങ്ങാൻ കഴിയില്ല” എന്നിങ്ങനെയുള്ള വെല്ലുവിളികളും സന്ദേശത്തിലുണ്ട്. ഒരു മാസം മുൻപായിരുന്നു ഈ പരാതിയെങ്കിൽ താൻ കാര്യമാക്കുമായിരുന്നുവെന്നും എന്നാൽ ഇപ്പോൾ ഒന്നും സറണ്ടർ ചെയ്യില്ലെന്ന തീരുമാനത്തിലാണെന്നും രാഹുൽ വ്യക്തമാക്കുന്നു.The post ‘നീ എന്ത് ചെയ്താലും അതിന്റെ ബാക്കി ഞാൻ ചെയ്യും’; രാഹുൽ മാങ്കൂട്ടത്തിൽ അതിജീവിതയ്ക്ക് അയച്ച ഭീഷണി സന്ദേശങ്ങൾ പുറത്ത് appeared first on Kairali News | Kairali News Live.