പാകിസ്ഥാന്‍റെ തലസ്ഥാനമായ ഇസ്ലാമാബാദിൽ വിവാഹസത്കാരം നടന്ന വീട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വധൂവരന്മാർ ഉൾപ്പെടെ എട്ട് പേർക്ക് ദാരുണാന്ത്യം. പുലർച്ചെയാണ് ദുരന്തം സംഭവിച്ചത്. ആഘോഷത്തിനായി വീട്ടിൽ ഒത്തുകൂടിയവരും കുടുംബാംഗങ്ങളും ഉൾപ്പടെയുള്ളവർ ഉറങ്ങി കിടക്കുന്നതിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തിൽ വീടിന്റെ ഒരു ഭാഗം തകർന്ന് വീണതായും ഇസ്ലാമാബാദ് പൊലീസ് അറിയിച്ചു. അപകടത്തിൽ ഏഴ് പേർക്ക് പരുക്കേൽക്കുകയും ചെയ്തു.നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ജനവാസ മേഖലയിലാണ് അപകടം നടന്നത്. അടുത്തടുത്ത് വീടുകൾ ഉള്ളതിനാൽ സമീപത്തുള്ള ചില വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്ന് പ്രദേശത്തെ സർക്കാർ അഡ്മിനിസ്ട്രേറ്റർ സാഹിബ്സാദ യൂസഫ് പറഞ്ഞു.ALSO READ; ബിജെപി സർക്കാരിനെ വിമർശിച്ചു ; ലണ്ടനിൽ ജോലി ചെയ്യുന്ന ഡോക്ടറിനെ മുംബൈ എയർ പോർട്ടിൽ തടഞ്ഞുദുരന്തത്തിൽ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ദുഃഖം രേഖപ്പെടുത്തി. പരുക്കേറ്റവർക്ക് ഏറ്റവും മികച്ച ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അദ്ദേഹം അധികാരികൾക്ക് നിർദ്ദേശം നൽകി. സംഭവത്തിൽ പ്രധാനമന്ത്രി നേരിട്ട് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പാകിസ്ഥാനിലെ പല വീടുകളിലും പ്രകൃതിവാതകത്തിന്റെ കുറഞ്ഞ മർദ്ദം കാരണം എൽപിജി (LPG) സിലിണ്ടറുകളെയാണ് ആശ്രയിക്കുന്നത്. ഇത്തരം സിലിണ്ടറുകളിലെ ഗ്യാസ് ചോർച്ച പലപ്പോഴും വൻ അപകടങ്ങൾക്ക് വഴിവെക്കാറുണ്ട്.The post ഇസ്ലാമാബാദിലെ കല്യാണ വീട്ടിൽ ഗ്യാസ് പൊട്ടിത്തെറിച്ച് അപകടം; വധുവും വരനുമടക്കം 8 പേർക്ക് ദാരുണാന്ത്യം appeared first on Kairali News | Kairali News Live.