സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിൽ വലിയ സുരക്ഷാ വീഴ്ച ഉണ്ടായതായി റിപ്പോർട്ട്. ഏകദേശം 1.75 കോടി ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നിട്ടുണ്ടെന്നാണ് സംശയം. ലൊക്കേഷൻ, ഫോൺ നമ്പർ എന്നിവ ഉൾപ്പെടെയുള്ള ഡാറ്റ ചോർന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ വിവരങ്ങൾ ഡാർക്ക് വെബ്ബിൽ പ്രസിദ്ധീകരിക്കുകയും വിൽപ്പനയ്ക്ക് വയ്ക്കുകയും ചെയ്തതായി സൂചനയുണ്ട്.സൈബർ സെക്യൂരിറ്റി സ്ഥാപനമായ മാൽവെയർബൈറ്റ്സാണ് സുരക്ഷാ വീഴ്ചയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. ഇതോടൊപ്പം നിരവധി ഉപയോക്താക്കൾക്ക് പാസ്‍വേർഡ് റീസെറ്റ് മെയിലുകൾ ലഭിച്ചതായും വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സാമ്പത്തിക വിവരങ്ങൾ ഉൾപ്പെടെ ആക്സസ് ചെയ്യാൻ ഹാക്കർമാർ സജീവമായി ശ്രമിക്കുന്നുവെന്നതിന്റെ സൂചനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.സംഭവത്തിൽ ഇൻസ്റ്റഗ്രാമിന്റെ മാതൃകമ്പനിയായ മെറ്റ ഇതുവരെ വിശദമായ സാങ്കേതിക വിശദീകരണം നൽകിയിട്ടില്ല. സുരക്ഷാ ഭീഷണി തുടരുന്ന സാഹചര്യത്തിൽ ഉപയോക്താക്കൾ പാസ്‍വേർഡ് ഉടൻ മാറ്റുകയും ടു-ഫാക്ടർ ഓതന്റിക്കേഷൻ സംവിധാനം സജീവമാക്കുകയും വേണമെന്ന് സൈബർ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ലോഗിൻ ആക്ടിവിറ്റി നിരന്തരം പരിശോധിക്കാനും സംശയാസ്പദ ലിങ്കുകൾ ഒഴിവാക്കാനും ഉപയോക്താക്കൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.2024ൽ ഇൻസ്റ്റഗ്രാം API ഡാറ്റ ലീക്കിലൂടെ ചോർന്ന വിവരങ്ങളാണ് ഇപ്പോൾ ഡാർക്ക് വെബ്ബിൽ വീണ്ടും പ്രചരിക്കുന്നതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.The post ഇൻസ്റ്റഗ്രാമിൽ സുരക്ഷാവീഴ്ച; 1.75 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നു appeared first on ഇവാർത്ത | Evartha.