സംസ്ഥാനത്തെ ആദ്യ വനിതാ വ്യവസായ പാർക്കിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു

Wait 5 sec.

സംസ്ഥാനത്തെ ആദ്യ വനിത വ്യവസായ പാർക്കിൻ്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു. പാലക്കാട് ജില്ലയിലെ ലക്കിടി -പേരുർ വില്ലേജിലാണ് പാർക്ക് ആരംഭിക്കുന്നത്. വ്യവസായ മന്ത്രി പി രാജീവ് ശിലാഫലകം അനാച്ഛാദനം നിർവഹിച്ചു.കേരളത്തിലെ ആദ്യത്തെ വനിത വ്യവസായ പാർക്കായ ലെഗസി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന്റെ ശിലാഫലകം അനാച്ഛാദനമാണ് പാലക്കാട് നടന്നത്. വനിതാ സംരംഭകർക്ക് ഉൾപ്പെടെ മികച്ച പ്രോത്സാഹനമാണ് സംസ്ഥാന സർക്കാർ നൽകി വരുന്നതെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ 40 വ്യവസായ പാർക്കുകൾക്ക് കൂടി സർക്കാർ അനുമതി നൽകിയതായും അദ്ദേഹം അറിയിച്ചു. സ്വകാര്യ വ്യവസായ പാർക്കുകൾക്ക് അനുമതി നൽകുന്നത് ഈ സർക്കാരിന്റെ സുപ്രധാന തീരുമാനങ്ങളിൽ ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ALSO READ: ഗവർണറുടെ ചായസൽക്കാരം ബഹിഷ്കരിച്ച് ആർ. ശ്രീലേഖ; മേയർ സ്ഥാനത്തെച്ചൊല്ലിയുള്ള അതൃപ്തി പരസ്യമാക്കി കൗൺസിലർകെ. പ്രേംകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമുഖ വ്യക്തികൾ പങ്കെടുത്തു. ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുരേഷ്, ലക്കിടി പേരൂർ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ചിത്ര, മെമ്പർ ടി.ജി. സാഗർ, അഡീഷണൽ ചീഫ് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് എന്നിവർ ചടങ്ങിൽ സംസാരിച്ചുThe post സംസ്ഥാനത്തെ ആദ്യ വനിതാ വ്യവസായ പാർക്കിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു appeared first on Kairali News | Kairali News Live.