കലോത്സവ വേദിയിൽ ആവേശം പകരാൻ ഡെലുലു എത്തും

Wait 5 sec.

64-ാമത് സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ കൂടുതൽ ആവേശം പകരാൻ ഡെലുലു എത്തുന്നു. “സർവംമായ” എന്ന സിനിമയിലൂടെ നിരവധി പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറിയ റിയ ഷിബു ആണ് ഉദ്ഘാടന സമ്മേളനത്തിൽ പ്രത്യേക അതിഥിയായി എത്തുക. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തന്നെ ആണ് ഈ കാര്യം അറിയിച്ചത്. വളർന്നു വരുന്ന ഇത്തരം പ്രതിഭകളുടെ സാന്നിധ്യം സംസ്ഥാന സ്കൂൾ കലോത്സവമെന്ന കലയുടെ വലിയ വേദിയിൽ കൗമാരക്കാരായ മത്സരാർഥികൾക്ക് ആവേശമാകുമെന്നും മന്ത്രി പറഞ്ഞു.ALSO READ: എറണാകുളം വേണ്ട മമ്മൂക്ക, കൊല്ലം മതി!” രാഷ്ട്രീയ പ്രവേശനത്തിലെ രഹസ്യം പരസ്യമാക്കി മുകേഷ്കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ജനുവരി 14ന് രാവിലെ 10 മണിക്ക് തേക്കിൻകാട് മൈതാനത്തെ എക്‌സിബിഷൻ ഗ്രൗണ്ടിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി വി ശിവൻകുട്ടി ആയിരിക്കും ചടങ്ങിൽ അധ്യക്ഷത വഹിക്കുക. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി മുഖ്യാതിഥി ആകും. സംസ്ഥാന മന്ത്രിമാരായ ഡോ. ആർ ബിന്ദു, കെ രാജൻ, കെ എൻ ബാലഗോപാൽ, പി രാജീവ് തുടങ്ങിയ പ്രമുഖരും ജനപ്രതിനിധികളും സാംസ്‌കാരിക നായകരും ചടങ്ങിൽ സംബന്ധിക്കും.The post കലോത്സവ വേദിയിൽ ആവേശം പകരാൻ ഡെലുലു എത്തും appeared first on Kairali News | Kairali News Live.