കാഞ്ഞിരപ്പള്ളിയിൽ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ സ്ത്രീയെയും യുവാവിനെയുംമരിച്ച നിലയിൽ കണ്ടെത്തി

Wait 5 sec.

കോട്ടയം കാഞ്ഞിരപ്പള്ളിയിൽ വീടിനുള്ളിൽ സ്ത്രീയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി.കാഞ്ഞിരപ്പള്ളി മോർക്കോലിൽ ഷേർലി മാത്യു (45) ആണ് കൊല്ലപ്പെട്ടത്. ഷേർലിയെ കഴുത്തറുത്ത നിലയിലും കൂടെയുണ്ടായിരുന്ന യുവാവിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മരിച്ച യുവാവ് കോട്ടയം സ്വദേശിയാണെന്നാണ് പ്രാഥമിക നിഗമനം.ഫോണിൽ വിളിച്ചിട്ടും ഷേർലിയെ ലഭ്യമാകാത്തതിനെ തുടർന്ന് ബന്ധുക്കളും അയൽവാസികളും നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം യുവാവ് ആത്മഹത്യ ചെയ്തതാണോ എന്ന കാര്യത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്. ALSO READ : രാഹുൽ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കുന്ന ദൃശ്യങ്ങൾ കൈരളി ന്യൂസിന്നിലവിൽ പോലീസ് വീട് പൂർണ്ണമായും സീൽ ചെയ്തിരിക്കുകയാണ്. സയന്റിഫിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം മാത്രമേ ഇൻക്വസ്റ്റ് നടപടികൾക്കായി വീട് തുറന്ന് പരിശോധിക്കുകയുള്ളൂ. സംഭവത്തിൽ കാഞ്ഞിരപ്പള്ളി പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.The post കാഞ്ഞിരപ്പള്ളിയിൽ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ സ്ത്രീയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി appeared first on Kairali News | Kairali News Live.