രാഹുലിനെതിരെ കടുത്ത നടപടിക്ക് നിയമസഭ: അയോഗ്യനാക്കുന്നതിൽ നിയമോപദേശം തേടുമെന്ന് സ്പീക്കര്‍ എ എൻ ഷംസീര്‍

Wait 5 sec.

രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കുന്നതിൽ നിയമോപദേശം തേടുമെന്ന് സ്പീക്കര്‍ എ എൻ ഷംസീര്‍. രാഹുൽ എംഎൽഎ സ്ഥാനത്ത് തുടരുന്നത് മോശം സന്ദേശം നൽകുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. എത്തിക്സ് ആൻഡ് പ്രിവിലേജസ് കമ്മിറ്റി പരിശോധിക്കും. പരാതി നൽകുന്നതുമായ ബന്ധപ്പെട്ട് മറ്റ് എംഎൽഎമാർ കാര്യങ്ങൾ ആരാഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് നിന്നും കസ്റ്റഡിയിലെടുത്തത് അതീവ രഹസ്യമായി. ഉപതിരഞ്ഞെടുപ്പ് കാലത്ത് നീലപ്പെട്ടി വിവാദമുണ്ടായ അതേ KPM ഹോട്ടലിൽ വെച്ചാണ് ഒരു വർഷത്തിനിപ്പുറം പൊലീസ് രാഹുലിനെ പിടിച്ചത്. ഷൊർണൂർ ഡിവൈഎസ്പി മുരളീധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്.ALSO READ: ‘കുഞ്ഞുങ്ങളുടെ ശവപ്പെട്ടികൾക്കാണ് ഏറ്റവും കനം’; അമ്മയെ ചതിച്ച് ഗർഭത്തിലെ കുഞ്ഞിനെ കൊന്നവനാണ് ഏറ്റവും ക്രൂരനെന്ന് എ എ റഹിം എംപിബലാത്സംഗ കേസുകളിലെ പ്രതിയായ രാഹുൽ പൊലീസിൻ്റെ നിരീക്ഷണത്തിലായിരുന്നു. ആദ്യ പീഡന കേസുകളിൽ ഒളിവിലായിരുന്ന രാഹുൽ തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ എത്തിയത് മുതൽ പൊലീസിന്റെ വലയത്തിലായിരുന്നു. ഒടുവിൽ മൂന്നാം പരാതിയിൽ രാഹുലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.The post രാഹുലിനെതിരെ കടുത്ത നടപടിക്ക് നിയമസഭ: അയോഗ്യനാക്കുന്നതിൽ നിയമോപദേശം തേടുമെന്ന് സ്പീക്കര്‍ എ എൻ ഷംസീര്‍ appeared first on Kairali News | Kairali News Live.