സാംസങിന്റെ പ്രീമിയം ഫോണുകൾക്ക് ആരാധകർ ഏറെയാണ്. പ്രീമിയം ഫ്ളാഗ്ഷിപ്പും കാമറ ഭീമനുമായ എസ് സീരീസിലെ ഏറ്റവും പുതിയ ഡിവൈസ് അധികം വൈകാതെ നമ്മുടെ കൈകളിലെത്തും. പുതുവർഷം തുടങ്ങി അധികം കാത്തിരിക്കാതെ തന്നെ ഫെബ്രുവരി 25 ന് എസ് സീരീസ് ഇന്ത്യയില്‍ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. 79,999 രൂപ മുതല്‍ 1,29,999 രൂപ വില വരുന്ന എസ്26, എസ്26 പ്ലസ്, എസ്26 അള്‍ട്രാ എന്നിവയാണ് അവതരിപ്പിക്കുക.പ്രീമിയം ഫ്ലാഗ്ഷിപ്പ് ആഗ്രഹിക്കുന്നവർ പ്രതീക്ഷിക്കുന്ന വില തന്നെയാണിത്. എന്നാൽ, ഈ വിലയിൽ മറ്റുഫോണുകൾ നൽകുന്ന ഫീച്ചറുകൾ സാംസങിന് നല്കാനാവാകുമോ എന്നാണ് ചോദ്യം.ALSO READ; ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ 2026: തീയതി പ്രഖ്യാപിച്ച് ആമസോൺ; ഓഫറുകളും ഇവന്റുകളും അറിയാംഗാലക്സി എസ് 26 അള്‍ട്ര120Hz റിഫ്രഷ് റേറ്റ് ഉള്ള 6.9 ഇഞ്ച് QHD+ ഡൈനാമിക് അമോലെഡ് ഡിസ്പ്ലേ, ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 / എക്സിനോസ് 2600 ചിപ്സെറ്റ്, 60 W വയര്‍ഡ് ചാര്‍ജിങ്ങ് സപ്പോർട്ട് ചെയ്യുന്ന 5,400 എംഎഎച്ച് ബാറ്ററി, 200MP മെയിന്‍ സെന്‍സര്‍ (f/1.7 അപ്പര്‍ച്ചര്‍), 50MP അള്‍ട്രാവൈഡ് ലെന്‍സ്, 3x ഒപ്റ്റിക്കല്‍ സൂം എന്നിവ ഉള്ള 12MP ടെലിഫോട്ടോ ലെന്‍സ്, 5x ഒപ്റ്റിക്കല്‍ സൂം ഉള്ള 50MP പെരിസ്കോപ്പ് ടെലിഫോട്ടോ ലെന്‍സ് എന്നിവയടങ്ങിയ ക്വാഡ് കാമറ സജ്ജീകരണം, വൺ യുഐ 8.5 എന്നിവയാണ് പ്രതീക്ഷിക്കുന്ന പ്രധാന സവിഷേതകൾ.ഗാലക്സി എസ് 26 പ്ലസ്Exynos 2600/ അല്ലെങ്കിൽ സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 ചിപ്സെറ്റ്, 6.7 ഇഞ്ച് QHD+ ഡൈനാമിക് അമോലെഡ് 2X ഡിസ്പ്ലേ, 45W ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുള്ള 4,900mAh ബാറ്ററി, 50MP മെയിന്‍ സെന്‍സര്‍, 12MP അള്‍ട്രാവൈഡ് ലെന്‍സ്, 3x ഒപ്റ്റിക്കല്‍ സൂം ഉള്ള 12MP ടെലിഫോട്ടോ ലെന്‍സ് അടങ്ങിയ ട്രിപ്പിള്‍ കാമറ സെറ്റപ്പ് എന്നിവയാണ് ഗാലക്സി എസ് 26 പ്ലസിൽ പ്രതീക്ഷിക്കുന്ന പ്രധാന സവിശേഷതകൾ.ALSO READ; ഫോൺ നമ്പറും ലൊക്കേഷനും ഡാർക് വെബ്ബിൽ; ഇൻസ്റ്റഗ്രാം ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ വിൽപനയ്ക്ക്, ഉണ്ടായത് വൻ സുരക്ഷാവീഴ്ചഗാലക്സി എസ് 26കുഞ്ഞൻ ഡിസ്പ്ലേയുമായിട്ടാകും എസ്26 ന്‍റെ വരവ്. 20Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റുള്ള 6.3-ഇഞ്ച് ഫുള്‍ HD+ ഡൈനാമിക് AMOLED 2X ഡിസ്പ്ലേ, Samsung Exynos 2600 അല്ലെങ്കില്‍ Snapdragon 8 Elite Gen 5 ചിപ്പ്സെറ്റ്, 50MP മെയിന്‍ സെന്‍സര്‍, 12MP അള്‍ട്രാവൈഡ് ലെന്‍സ്, 3x ഒപ്റ്റിക്കല്‍ സൂം ഉള്ള 12MP ടെലിഫോട്ടോ ലെന്‍സ് ട്രിപ്പിൾ കാമറ, 4300 എംഎഎച്ച് ബാറ്ററി എന്നിവയാണ് പ്രതീക്ഷിക്കുന്ന പ്രത്യേകതകൾ.മികച്ച കാമറ സൗകര്യമുണ്ടെങ്കിലും എക്സിനോസ് ചിപ്സെറ്റ്, കുറഞ്ഞ ബാറ്ററി കപ്പാസിറ്റി, കുറഞ്ഞ ചാർജിങ് വേഗത എന്നിവ ഒരു ന്യൂനതയായി കാണാം. ഈ വിലയിൽ മറ്റു ബ്രാൻഡുകൾ 6000 എംഎഎച്ചിൽ അധികം ബാറ്ററിയും മികച്ച പെർഫോമൻസും മറ്റ് സവിശേഷതകളും നൽകുന്നുണ്ട്. എന്തായാലും സാംസങ് ആരാധകർ ആവേശത്തിലാണ് പുതിയ ഫ്ലാഗ്ഷിപ്പിന്‍റെ വരവിനായി കാത്തിരിക്കുന്നത്.The post പുതു വർഷം, പുതിയ ട്രീറ്റ്: സാംസങ് S26 സീരീസ് വരുന്നു; വലിപ്പത്തിലും വിലയിലും പോക്കറ്റിലൊതുങ്ങുമോ? വിശേഷങ്ങൾ അറിയാം appeared first on Kairali News | Kairali News Live.