മൂന്നാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ അറസ്റ്റിലായതിന് പിന്നാലെ അതിജീവിതകളെ അധിക്ഷേപിച്ച് മഹിളാ കോൺഗ്രസ് നേതാവ്. മഹിളാ കോൺഗ്രസ് പത്തനംതിട്ട നേതാവ് ബിന്ദു ബിനുവാണ് സമൂഹ മാധ്യമങ്ങൾ വഴി അധിക്ഷേപ പരാമര്‍ശം നടത്തിയത്. ഭർതൃമതികൾക്ക് മാത്രമായി ഉണ്ടാകുന്ന ഈ വൈകൃത രോഗത്തിന് മരുന്നുണ്ടോ എന്ന് ആദ്യം ഒരു ഗവേഷണം നടത്തുകയെന്ന് അവര്‍ അധിക്ഷേപ പരാമര്‍ശം നടത്തുകയായിരുന്നു. അതേസമയം, ഉചിതമായ തീരുമാനം സർക്കാരും പൊലീസും രാഹുലിനെതിരെ സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ പറഞ്ഞു. രാഹുലിൻ്റെ ഭാഗത്ത് തെറ്റ് കണ്ടതുകൊണ്ടാണ് തങ്ങൾ പുറത്താക്കിയതെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പാർട്ടി തെറ്റുകളെ ന്യായീകരിക്കില്ലെന്നും പാർട്ടി ആക്ഷൻ എടുത്തു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.ALSO READ: ‘പൊലീസിന് സല്യൂട്ട്, രാഹുലിൻ്റെ അറസ്റ്റ് സ്ത്രീപീഡകരെ എങ്ങനെയാണ് പൊലീസ് സമീപിക്കുന്നത് എന്നതിൻ്റെ ഉദാഹരണം’: പി സതീദേവിരാഹുല്‍ എം എല്‍ എ സ്ഥാനം ഒ‍ഴിയണമെന്ന് മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാട് കോൺഗ്രസ് അവസാനിപ്പിക്കണമെന്ന് മന്ത്രി തൻ്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. The post രാഹുലിൻ്റെ അറസ്റ്റിന് പിന്നാലെ അതിജീവിതകളെ അധിക്ഷേപിച്ചുള്ള പോസ്റ്റുമായി മഹിളാ കോൺഗ്രസ് നേതാവ് appeared first on Kairali News | Kairali News Live.