നാവും പറഞ്ഞുതരും ചില രോ​ഗങ്ങളെ! നാവിന്റെ നിറം മാറ്റം അവഗണിക്കരുത്; ഈ ലക്ഷണങ്ങൾ രോഗനിർണയത്തിന് സഹായിക്കുമെന്ന് വിദഗ്ധർ

Wait 5 sec.

നാവിന്റെ നിറം മാറുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ… രോഗനിർണയത്തിൽ നാവിന്റെ ലക്ഷണങ്ങൾ പലപ്പോഴും അവഗണിക്കപ്പെടാറുണ്ടെങ്കിലും, നാവിന്റെ നിറവും ആകൃതിയും നോക്കി ശരീരത്തിലെ ആരോഗ്യപ്രശ്നങ്ങൾ തിരിച്ചറിയാൻ കഴിയുമെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു. ആധുനിക വൈദ്യശാസ്ത്രം രോഗനിർണയത്തിന്റെ പ്രാഥമികമായി നാവ് പരിശോധിക്കുന്നത് ഇതിനാലാണ്.സാധാരണയായി ഉറക്കമുണരുമ്പോൾ കാണുന്ന വെളുത്ത ആവരണം ശുചിത്വക്കുറവ് മൂലമോ ‘കാൻഡിഡ’ എന്ന യീസ്റ്റ് മൂലമോ ഉണ്ടാകുന്നതാണ്. എന്നാൽ ഇതിന്റെ കട്ടി കൂടുന്നത് പ്രമേഹം, ദുർബലമായ പ്രതിരോധ ശേഷി എന്നിവയുടെ ലക്ഷണമാകാം.Also read: വൈക്കത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായി ദളിത് ചിന്തകന്‍ സണ്ണി എം കപിക്കാട് വേണ്ട; ബ്ലോക്ക് കമ്മിറ്റികൾ പ്രമേയം പാസാക്കിസ്ട്രോബറി ടങ്ക്: വൈറ്റമിൻ ബി12, ഫോളിക് ആസിഡ് എന്നിവയുടെ കുറവ് മൂലം നാവ് ചുമന്ന നിറത്തിൽ കാണപ്പെടുന്നു.നാക്കിലെ വിള്ളലുകൾ: പോഷകാഹാരക്കുറവിന്റെ ലക്ഷണമാണ് വിള്ളലുകൾ. ഇവ കൃത്യമായി വൃത്തിയാക്കിയില്ലെങ്കിൽ വായ്നാറ്റത്തിന് കാരണമാകാറുണ്ട്.നാവിലെ അൾസർ: വായിലെ മുറിവുകൾ ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളിൽ ഉണങ്ങുന്നില്ലെങ്കിൽ അത് ഗൗരവമായി കാണണം. ഇത് ചിലപ്പോൾ കാൻസറിന്റെ ലക്ഷണമാകാം.നിറം മാറ്റങ്ങൾ: അനീമിയ ഉള്ളവരിൽ നാവ് വിളറി കാണപ്പെടുന്നു. ദഹന പ്രശ്നങ്ങൾ, നിർജലീകരണം, പുകവലി എന്നിവ നാവിൽ മഞ്ഞ ആവരണം സൃഷ്ടിക്കാറുണ്ട്.നാവിലുണ്ടാകുന്ന അസാധാരണ മാറ്റങ്ങളെ ഗൗരവത്തോടെ കണ്ട് വിദഗ്ധ പരിശോധനയ്ക്ക് വിധേയമാകണമെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്.The post നാവും പറഞ്ഞുതരും ചില രോ​ഗങ്ങളെ! നാവിന്റെ നിറം മാറ്റം അവഗണിക്കരുത്; ഈ ലക്ഷണങ്ങൾ രോഗനിർണയത്തിന് സഹായിക്കുമെന്ന് വിദഗ്ധർ appeared first on Kairali News | Kairali News Live.