ഏത് നായകനും സ്വപ്നം കാണുന്ന സൂപ്പർപവർ ആണ് ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയെന്ന് ദക്ഷിണാഫ്രിക്കൻ മുൻ നായകൻ ഫാഫ് ഡു പ്ലെസിസ്. ടി20 ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ നേടിയ ആവേശകരമായ ജയത്തിന് പിന്നാലെയാണ് അദ്ദേഹം ജസ്പ്രീത് ബുംറയുടെ പ്രകടനത്തെ പ്രശംസിച്ചത്. “ടീം ഇന്ത്യക്ക് ബുംറ പോലൊരു താരമുണ്ടെന്നത് വലിയ ഭാഗ്യമാണ്. ഒരു നായകൻ വിളിച്ചാൽ തന്നെ മത്സരങ്ങൾ ജയിപ്പിക്കുന്ന ‘ജിന്ന്’ പോലെയാണ് അദ്ദേഹം,” എന്ന് ഡു പ്ലെസിസ് പറഞ്ഞു.മുംബൈയിൽ നടന്ന മത്സരത്തിൽ ഇന്ത്യ 253 റൺസ് നേടിയപ്പോൾ ഇംഗ്ലണ്ട് 247 റൺസിൽ ഒതുങ്ങി. 499 റൺസ് പിറന്ന ഹൈസ്കോറിംഗ് മത്സരത്തിൽ നിർണായകമായതു ബുംറയുടെ ബൗളിംഗായിരുന്നു. ഇരു ടീമുകളിലെയും മറ്റെല്ലാ ബൗളർമാരും അടി വാങ്ങി കൂട്ടിയപ്പോൾ നാലു ഓവറിൽ വെറും 8.25 റൺസ് ശരാശരിയിൽ ബൗൾ ചെയ്ത ബുംറ ഒരു വിക്കറ്റ് നേടി ഇംഗ്ലണ്ടിന്റെ റൺറേറ്റ് നിയന്ത്രിച്ചു.അഞ്ചാം, പതിനൊന്നാം, പതിനാറാം, പതിനെട്ടാം ഓവറുകളിലായി ബൗൾ ചെയ്ത അദ്ദേഹം പ്രത്യേകിച്ച് 18-ാം ഓവറിൽ കൃത്യതയാർന്ന യോർക്കറുകളും സ്ലോവർ പന്തുകളും ഉപയോഗിച്ച് ഇംഗ്ലണ്ടിന്റെ സാധ്യതകൾ തകർത്തു.ബുമ്രയും, 9.5 ശരാശരിയിൽ ബൗൾ ചെയ്ത പാണ്ട്യയും ഒഴികെ മറ്റെല്ലാ ബൗളർമാരും 10 നു മുകളിലുള്ള ശരാശരിയിൽ റൺ വഴങ്ങി എന്നത് ബുമ്രയുടെ പ്രകടനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.Also Read: മുംബൈയിൽ ഹൈസ്കോർ ത്രില്ലർ! ചരിത്രമായതു അനവധി റെക്കോർഡുകൾബുംറയുടെ അതുല്യമായ ബൗളിംഗ് ആക്ഷനാണ് അദ്ദേഹത്തെ വേറിട്ടതാക്കുന്നതെന്നും ഡു പ്ലെസിസ് കൂട്ടിച്ചേർത്തു. പന്ത് കൈയിൽ നിന്നിറങ്ങുന്ന വേഗം ബാറ്റ്സ്മാന്മാർക്ക് തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടാകുന്നത് അദ്ദേഹത്തിന്റെ വലിയ ശക്തിയാണെന്ന് അദ്ദേഹം പറഞ്ഞു. മുൻ ശ്രീലങ്കൻ താരം ലസിത് മലിംഗയുടെ മിസ്റ്ററി ആക്ഷനുമായി അദ്ദേഹം ഇതിനെ താരതമ്യം ചെയ്തു.ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവിന്റെ ബുംറയെ ഉപയോഗിച്ച രീതിയെയും ഡു പ്ലെസിസ് പ്രശംസിച്ചു. നിർണായക ഘട്ടങ്ങളിൽ ബുംറയെ കൊണ്ടുവന്നത് മികച്ച നായകത്വമാണെന്ന് അദ്ദേഹം പറഞ്ഞു.അതേസമയം ഹാർദിക് പാണ്ഡ്യയുടെ പ്രകടനവും ഇന്ത്യയുടെ ജയത്തിൽ നിർണായകമായി. വെറും 12 പന്തിൽ 27 റൺസ് നേടി ടീമിനെ 250 കടത്തിയ അദ്ദേഹം ബൗളിംഗിലും രണ്ട് വിക്കറ്റുകൾ നേടി.The post മത്സരങ്ങൾ ജയിപ്പിക്കുന്ന ജിന്ന്! ബുംറയെ പ്രശംസിച്ച് ഡു പ്ലെസിസ് appeared first on Kairali News | Kairali News Live.