എറണാകുളം| അങ്കമാലിയില്‍ 19കാരി ജാസ്ലിയ ജോണ്‍സണ്‍ മരിക്കാനിടയായ വാഹനാപകടത്തിലെ പ്രതി ഡോക്ടര്‍ സിറിയക് പി ജോര്‍ജ് അറസ്റ്റില്‍. വാഗമണ്ണില്‍ നിന്നാണ് പ്രത്യേക അന്വേഷണസംഘം പ്രതിയെ പിടികൂടിയത്. പ്രതിയുടെ പിതാവായ അതിരമ്പുഴ സ്വദേശി ജോര്‍ജ് തോമസിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതിയായ ഡോ. സിറിയകിനെ ഒളിവില്‍ പോകാന്‍ സഹായിച്ചതിനാണ് അറസ്റ്റ് ചെയ്തത്.